പ്രിയയ്ക്കു വേണ്ടി ‘ഡെഡിക്കേറ്റ്’ ചെയ്ത് ‘മാണിക്യ മലര്’ പാടി ഒരു പോളണ്ടു കാരന് പയ്യന്-വീഡിയോ
മലയാളത്തിന്റെ മാണിക്യമലരായ പ്രിയാ വാര്യര്‍ക്കായി ‘മാണിക്യ മലര്’ പാടി എട്ടു വയസ്സുകാരനായ പോളണ്ടില്‍ നിന്നുള്ള ആണ്‍കുട്ടി. ഇന്ത്യയില്‍ മാത്രമല്ല യു.എസ്സിലും യൂറോപ്പിലും പ്രിയ തരംഗമാണെന്നും തന്റെ പാട്ട് പ്രിയയ്ക്കു വേണ്ടി ഡെഡിക്കേറ്റ് ചെയ്യുകയാണെന്നും പറഞ്ഞാണ് കുട്ടി മാണിക്യ മലര് പാടുന്നത്. മനോഹരമായ ഈണത്തില്‍ ഉച്ചാരണശുദ്ധിയോടെ പാടുന്ന ബാലന്റെ വിഡിയോ പാട്ടിനു സംഗീതം നല്കിയ ഷാന്‍ റഹ്മാനാണ് തന്റെ ഫെയ്സ്ബുക്ക് പേജില്‍ ഷെയര്‍ ചെയ്തത്.
പാട്ടിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. നിരവധി പേര് പാട്ട് ഷെയര്‍ ചെയ്തിട്ടുമുണ്ട്. നേരത്തെ നാസിയ അമിന്‍ മുഹമ്മദ് എന്ന പാക്ക് ഗായികയും ‘മാണിക്യ മലര്’ പാടി അതിന്റെ വിഡിയോ സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്തിരുന്നു.