സിപിഐ മന്ത്രിമാര്‍ വെറും മണ്ടന്‍മാരും കഴിവ് കെട്ടവരും:വിമര്‍ശനവുമായി സിപിഎം സമ്മേളനം
തൃശൂര്‍: സി.പി.എം സംസ്ഥാന സമ്മേളനത്തില്‍ സി.പി.ഐ മന്ത്രിമാര്‍ക്കെതിരെ രൂക്ഷ വിമര്‍ശനം. മന്ത്രിസഭയിലെ ഏറ്റവും കഴിവുകെട്ടവരാണു സി.പി.ഐ മന്ത്രിമാര്‍. സി.പി.ഐ മന്ത്രിമാര്‍ മണ്ടന്മാരാണ് ഒരു കഴിവുമില്ലാത്തവരെയാണു സിപിഐ മന്ത്രിമാരാക്കിയതെന്നും പൊതുചര്‍ച്ചയില്‍ വിമര്‍ശനമുയര്‍ന്നു. കണ്ണൂരിലെ കൊലപാതകങ്ങള്‍ക്കെതിരെയും വിമര്‍ശനമുയര്‍ന്നു.
കഴിഞ്ഞദിവസം സിപിഎമ്മിനെ രൂക്ഷമായി വിമര്‍ശിച്ചു സിപിഐ രംഗത്തെത്തിയിരുന്നു.
രാഷ്ട്രീയ ധാര്‍മികതയ്ക്കു നിരക്കാത്ത പ്രവര്‍ത്തനങ്ങളാണു സിപിഎമ്മിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നതെന്ന് എന്നായിരുന്നു സംസ്ഥാന എക്‌സിക്യൂട്ടീവ്, കൗണ്‍സില്‍ യോഗങ്ങളില്‍ വിമര്‍ശനമുണ്ടായത്. മുന്നണി സംവിധാനത്തിന് അകത്തുനിന്ന് കെ.എം.മാണിയുമായി കൂട്ടുകൂടാന്‍ ശ്രമിക്കുന്നതു നിലവാരമില്ലാത്ത രീതിയാണ്. മാണിക്കെതിരെ എല്‍ഡിഎഫ് നടത്തിയ രാഷ്ട്രീയ സമരങ്ങളെ മറന്നുള്ള ഒത്തുതീര്‍പ്പു ഫോര്‍മുലകള്‍ അംഗീകരിക്കാനാകില്ലെന്നും സിപിഐ വ്യക്തിമാക്കി.ഇതിനു പിന്നാലെയാണ് സിപിഐ മന്ത്രിമാരെ വിമര്‍ശിച്ച് സിപിഎം രംഗത്ത് വന്നിരിക്കുന്നത്.
കോണ്‍ഗ്രസ് ബന്ധത്തിന്റെ പേരില്‍ നിലപാടില്‍ മാറ്റമില്ലാതെ തുടരുന്ന പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരിക്കെതിരെയും സമ്മേളനത്തില്‍ വിമര്‍ശനമുയര്‍ന്നു. ഓരോ ജില്ലയില്‍നിന്നും ചര്‍ച്ചയില്‍ പങ്കെടുക്കുന്ന ഭൂരിഭാഗം പേരെയും യച്ചൂരിയുടെ നിലപാടിനെതിരെ അണിനിരത്താനാണു ഔദ്യോഗിക നീക്കം.