ഫ്രണ്ട്‌സ് ഓഫ് ബഹ്‌റൈന്‍ സൗജനൃ കരള്‍ കിഡ്‌നി പരിശോധനാ കൃാംപ് സംഘടിപ്പിച്ചു

ഫ്രണ്ട്‌സ് ഓഫ് ബഹ്‌റൈന്‍ അല്‍ ഹിലാല്‍ ആശുപത്രിയുമായി സഹകരിച്ച് റിഫയില്‍ കിഡ്‌നി, കരള്‍, കൊളസ്‌ട്രോള് ബ്‌ളഡ് പ്രഷര്‍, ബ്‌ളഡ് ഷുഗര്‍ എന്നീ സൗജനൃ പരിശോധനകള്‍ നടത്തി. രാവിലെ 8 മണി മംതല്‍ ഉച്ചക്ക് ഒരു മണി വരെ നടത്തിയ പരിശോധനയില്‍ നിരവധി കുടുംബങ്ങള്‍ ഉള്‍പ്പെടെ ഇരുന്നൂറിലേറെ പേര്‍ പന്‍കെടുത്തു.

അല്‍ഹിലാല്‍ ഗ്രൂപ്പ് പ്രതിനിധി ഉണ്ണികൃഷ്ണന്‍ , സാമൂഹൃ പ്രവര്‍ത്തകരായ മോനി ഒടികണ്ടത്തില്‍ കെ.എം .അജിത് കുമാര്‍, ബിജുമലയില്‍, വി.സി.ഗോപാലന്‍, ആര്‍ പവിത്രന്‍ എന്നിവര്‍ കൃാംപ് സന്ദര്‍ശിച്ചു. എഫ്. എം. ഫൈസല്‍, ജ്യോതിഷ് പണിക്കര്‍, ജഗത് കൃഷ്ണകുമാര്‍, റീന രാജീവ് എന്നിവര്‍ നേതൃത്വം നല്‍കി. ഷൈജു കന്‍പത്ത് ഷില്‍സ റിലീഷ്, സൈറപ്രമോദ്, സുമിത സതീഷ്, മിനി ജേൃാതിഷ്, കെ.കെ. രാജീവ് എന്നിവര്‍ നിയന്ത്രിച്ചു.