മധുവിന്റെ കൊലപാതകത്തില്‍ വ്യത്യസ്ത പ്രതിഷേധവുമായി കുമ്മനം

അട്ടപ്പാടിയില്‍ ആള്‍ക്കൂട്ടം മര്‍ദിച്ചുകൊന്ന ആദിവാസി യുവാവ് മധുവിന്റെ കൊലപാതകത്തില്‍ വ്യത്യസ്ത പ്രതിഷേധവുമായി ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍. തന്റെ ഇരു കൈകളും കെട്ടിയിട്ട ചിത്രമാണ് കുമ്മനം ട്വീറ്റ് ചെയ്തിരിക്കുന്നത്. തുണികൊണ്ട് കൈകള്‍ ബന്ധിപ്പിച്ച മൂന്ന് ചിത്രങ്ങള്‍ പുറത്തു വന്നിട്ടുണ്ട്.

അതേസമയം ആദിവാസി യുവാവ് മധുവിനെ മര്‍ദിച്ചു കൊന്ന സംഭവത്തില്‍ 11 പേര്‍ അറസ്റ്റിലായി. അറസ്റ്റ് എട്ട് പേര്‍ക്കതിരെ കൊലക്കുറ്റത്തിനു കേസെടുത്തു. കൊലപാതകം, കാട്ടില്‍ അതിക്രമിച്ച് കയറി എന്നീ വകുപ്പുകളിലാണ് എട്ടു പേരുടെ അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്.

പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത് വന്നതോടെ ആദിവാസി യുവാവ് മധുവിന്റെ മരണത്തില്‍ കൊലക്കുറ്റത്തിന് കേസെടുക്കുമെന്ന് തൃശൂര്‍ റേഞ്ച് ഐജി അജിത് കുമാര്‍ അറിയിച്ചിരുന്നു. മധുവിന്റെ മരണ കാരണം ആന്തിരകരക്തസാവ്രമാണെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പറയുന്നത്.