രാഷ്ട്രീയ പാര്‍ട്ടികള്‍ മടിച്ച് നില്‍ക്കുമ്പോള്‍ കാണുക മധുവിന് വേണ്ടി ആണൊരുത്തന്‍ ഒറ്റയ്ക്കു ചാലക്കുടിയില്‍ നടത്തിയ പ്രതിഷേധം

പാലക്കാട്: അങ്ങ് പാതാളത്തില്‍പ്പോലും ഒരു വോട്ടറുണ്ടെങ്കില്‍ എന്ത് ത്യാഗം സഹിച്ചും ആ വോട്ട് പിടിക്കാന്‍ പരക്കം പായുന്ന രാഷ്ട്രീയ പാര്‍ട്ടികളെയൊന്നും മധുവിന്റെ മരണത്തില്‍ പ്രതികരിക്കനോ, പ്രതിഷേധിക്കാനോ കണ്ടില്ല. മധുവിന്റെ മരണത്തെ എങ്ങനെ തങ്ങളുടെ പാര്‍ട്ടിയുടെ വളര്‍ച്ചയ്ക്ക് വളമാക്കാം എന്ന ആലോചനയിലാണവര്‍. പക്ഷെ നട്ടെല്ലുള്ള ആണൊരുത്തന്‍ ചാലക്കുടിയില്‍ ഒറ്റയ്ക്ക് നടത്തിയ പ്രതിഷേധമാണ് ഇപ്പോള്‍ ഏവരെയും ഇരുത്തി ചിന്തിപ്പിക്കുന്നത്.

‘ഒരു പാവപ്പെട്ടവന്‍ ഒരു നേരത്തെ ആഹാരം കട്ടപ്പോള്‍ തല്ലിക്കൊന്നില്ലേ നിങ്ങളവനെ’ എന്ന് പൊട്ടിക്കരഞ്ഞുകൊണ്ട് ഈ യുവാവ് ചോദിക്കുമ്പോള്‍ ആ ചോദ്യം വന്ന് തറയ്ക്കുന്നത് നമ്മുടെ ചങ്കിനകത്താണ്. ഇരട്ടച്ചങ്കന്മാര്‍ പക്ഷെ ഇതൊക്കെ കണ്ടില്ലെന്ന് നടിച്ചേക്കും. അവര്‍ക്ക് രാഷ്ട്രീയ നേട്ടങ്ങളാണ് വലുത് പൊതുജനത്തിന്റെ കണ്ണീരും വേദനയുമൊന്നുമല്ല.