ശ്രീദേവി മരിച്ചത് കുളിമുറിയില്‍ കുഴഞ്ഞുവീണ് ? മരണം കാരണം ഇതുവരെ വ്യക്തമായില്ല
ദുബായ് : ഇന്ത്യന്‍ സിനിമയിലെ തന്നെ താരറാണിയായിരുന്ന നടി ശ്രീദേവിയുടെ മരണം സംബന്ധിച്ച പുതിയ വിവരങ്ങള്‍ പുറത്തു വന്നു. വിവാഹപാര്‍ട്ടിക്ക് ഇടയില്‍ ഹൃദയസ്തംഭനം വന്നാണ് ശ്രീദേവി മരിച്ചത് എന്നാണ് ആദ്യം പുറത്തു വന്ന വാര്‍ത്തകള്‍. എന്നാല്‍ താമസിച്ചിരുന്ന ഹോട്ടലിലെ കുളിമുറിയില്‍ കുഴഞ്ഞുവീണാണ് ശ്രീദേവി മരിച്ചത് എന്നാണ് ഗള്‍ഫ് മാധ്യമമായ ഖലീജ് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഭര്‍ത്താവ് ബോണി കപൂറിനൊപ്പം താമസിക്കുകയായിരുന്ന ദുബായിലെ എമിറേറ്റ്സ് ടവര്‍ ഹോട്ടലിലാണ് ശ്രീദേവി കുഴഞ്ഞുവീണത്. തുടര്‍ന്ന് റാഷിദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ആശുപത്രിയില്‍ കൊണ്ടുവരുമ്പോള്‍ തന്നെ ശ്രീദേവി മരിച്ചിരുന്നു എന്നാണു വിവരങ്ങള്‍.
ആശുപത്രിയില്‍ കൊണ്ടുവരുമ്പോള്‍ തന്നെ ശ്രീദേവി മരിച്ചിരുന്നു. ഹൃദയസ്തംഭനം മൂലമാണോ കുഴഞ്ഞുവീണതെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പൂര്‍ത്തിയായശേഷം മാത്രമേ വ്യക്തമാവൂ. ഇക്കാര്യത്തില്‍ പോലീസും ഔദ്യോഗിക വിവരങ്ങള്‍ ഒന്നും തന്നെ പുറത്ത് വിട്ടിട്ടില്ല. മൃതദേഹം ഇപ്പോള്‍ അല്‍ ഖ്വാസെയ്സ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന നിലയിലാണ്. ശ്രീദേവിയുടെ മരണം സംബന്ധിച്ച് ബര്‍ ദുബായ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.എന്നാല്‍, പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നതിനുശേഷം ഇതിനൊരു സ്ഥിരീകരണമുണ്ടാകൂ. ഞായറാഴ്ച ഉച്ചയോടുകൂടിയാണ് പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായത്.