ശ്രീദവിയുടേത് അപകട മരണം
ദുബായി:അന്തരിച്ച സിനിമാനടി ശ്രീദേവിയുടേത് അപകടമരണമാണെന്ന് ഫോറന്‍സിക് റിസള്‍ട്ട്. കഴിഞ്ഞ ദിവസം ദുബായിയിലെ ഹോട്ടലിലെ ബാത് റൂമില്‍ ശ്രീദേവിയെ അബോധാവസ്ഥയില്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ശ്രീദേവിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും യാത്ര മധ്യേ മരണപ്പെടുകയായിരുന്നു.
നേരത്തെ ഹൃദയസ്തംഭനം മൂലമാണ് ശ്രീദേവി മരണപ്പെട്ടതെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ ഫോറന്‍സിക് പരിശോധനകള്‍ നടത്തിയ ശേഷം ശ്രീദേവി ബാത് റൂമിലെ ബാത് ടബ്ബില്‍ മുങ്ങിയാണ് മരിച്ചതെന്ന് കണ്ടെത്തുകയായിരുന്നു.
ഇതോടെ മൃതദേഹം ഇന്ത്യയിലെത്തിക്കാനുള്ള തടസ്സം നീങ്ങി. ഉടന്‍തന്നെ ശ്രീദേവിയുടെ മൃതദേഹം ഇന്ത്യയിലെത്തിക്കും.