ഈ ഐപിഎല്ലില്‍ കിംഗ്‌സ് ഇലവന്‍ പഞ്ചാബിനെ രവിചന്ദ്രന്‍ അശ്വിന്‍ നയിക്കും

ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ സൂപ്പര്‍ താരങ്ങളില്‍ ഒരാളായിരുന്നു രവിചന്ദ്രന്‍ അശ്വിന്‍.രണ്ടു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ചെന്നൈ ഐപിഎല്ലിലേക്ക് തിരിച്ചു വന്നപ്പോള്‍ ധോണിയും,ജഡേജയുമൊക്കെ വീണ്ടും ച്ചെണ്ണയിലിടം പിടിച്ചെങ്കിലും ചെന്നൈ തങ്ങളുടെ ലോക്കല്‍ ബോയ് അശ്വിനെ ഒഴിവാക്കി.

അശ്വിന്റെ കഴിവ് നന്നായറിയാവുന്ന കിംഗ്‌സ് ഇലവന്‍ പഞ്ചാബ് ഒന്നും നോക്കാതെ തന്നെ ഈ സ്പിന്നര്‍ തങ്ങളുടെ പാളയത്തിലെത്തിച്ചു. ഇപ്പോഴിതാ കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ ക്യാപ്റ്റനായി അശ്വിനെ നിയമിച്ച് ഞെട്ടിച്ചിരിക്കുകയാണ് ടീം ഉടമകള്‍. ലേലത്തില്‍ 7.60 കോടി രൂപയ്ക്കാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് മുന്‍ താരത്തെ പഞ്ചാബ് ഫ്രാഞ്ചൈസി സ്വന്തമാക്കിയത്. കഴിഞ്ഞ സീസണില്‍ ഗ്ലെന്‍ മാക്‌സ് വെല്‍ ആയിരുന്നു പഞ്ചാബിനെ നയിച്ചത്. മാക്‌സ് വെല്ലിനെ ഇത്തവണ ഡല്‍ഹി ഡെയര്‍ ഡെവിള്‍സ് ആണ് സ്വന്തമാക്കിയത്. ഇതാദ്യമായാവും ഐപിഎലില്‍ ഒരു ടീമിനെ അശ്വിന്‍ നയിക്കുന്നത്.

21ാം വയസ്സില്‍ തമിഴ്‌നാടിനെ നയിച്ചിട്ടുള്ളതിനാല്‍ ഇതില്‍ തനിക്ക് അധികം സമ്മര്‍ദ്ദമൊന്നുമില്ല എന്നാണ് തീരുമാനത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ അശ്വിന്‍ പറഞ്ഞത്.