അല്ല ചാക്കോച്ചനെന്താ മമ്മൂട്ടിയ്ക്ക് പഠിക്കുവാണോ; പുതിയ മേക്ക് ഓവറിലെത്തി ഞെട്ടിച്ച് കുഞ്ചാക്കോ ബോബന്‍

ഒരു കാലത്ത് ചോക്ലേറ്റ് ബോയിയായി വിലസി നടന്നയാളാണ് കുഞ്ചാക്കോ ബോബന്‍. തൊണ്ണൂറുകളില്‍ ആരംഭിച്ച പ്രണയത്തിന്റെ വിജയചിത്രങ്ങളില്‍ നിന്നും വലിയ മാറ്റമൊന്നും കുഞ്ചാക്കോയ്ക്ക് ഇപ്പോഴുമില്ല. നിങ്ങളെന്താ ചാക്കോച്ചാ മമ്മൂട്ടിക്ക് പഠിക്കുവാണോ. എന്ന് പലരും അടുത്ത കാലത്തായി ചാക്കോച്ചനോട് ചോദിക്കാറുണ്ട്. ചര്‍മം കണ്ടാല്‍ പ്രായം പറയില്ലെന്നതു തന്നെയാണ് കാര്യം..

41കാരനായ ചാക്കോച്ചന്റെയും ഭാര്യ പ്രിയയുടെയും പുതിയ ലുക്കാണ് സോഷ്യല്‍മീഡിയ ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നത്. ഈ വര്‍ഷത്തെ ആദ്യ ചിത്രമായ ദിവാന്‍ജിമൂല ഗ്രാന്റ് പിക്‌സിന് ശേഷം ശിക്കാരി ശംഭുവും തിയേറ്ററുകളിലെത്തി.


വരാനിരിക്കുന്ന ഏതെങ്കിലും ചിത്രത്തിന് വേണ്ടിയാണോ മേക്ക് ഓവര്‍ എന്ന് വ്യക്തമല്ലെങ്കിലും ഭാരം കുറച്ച് പുതിയ ഭാവത്തില്‍ എത്തിയിരിക്കുകയാണ് ചാക്കോച്ചന്‍. ഭാര്യ പ്രിയയും പുതിയ ലുക്കിലാണ്. നിറവും അനിയത്തിപ്രാവും ഒക്കെ അനുസ്മരിപ്പിക്കുന്ന കട്ടലുക്കിലാണ് താരത്തിന്റെ വരവ്. ഇങ്ങനെ ചെറുപ്പക്കാരനാവല്ലെ ചാക്കോച്ചാ… കണ്ടിട്ട് സഹിക്കണില്ല എന്നും ചിലര്‍ പ്രതികരിക്കുന്നു.