സാമ്പത്തിക പ്രതിസന്ധി ; മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാത നിര്‍മാണം അനിശ്ചിതത്വത്തില്‍

കടുത്ത സാമ്പത്തിക പ്രതിസന്ധിമൂലം മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാത നിര്‍മാണം അനിശ്ചിതത്വത്തില്‍. ദേശീയപാത നിര്‍മാണക്കമ്പനിക്ക് വായ്പ നല്‍കുന്ന ബാങ്കുകളുടെ കണ്‍സോര്‍ഷ്യം കടുത്ത നടപടി സ്വീകരിച്ചതാണ് പ്രതിസന്ധിക്ക് കാരണമായത്. ഇതോടെ പണി പുരോഗമിച്ചുകൊണ്ടിരുന്ന ഇരട്ടക്കുഴല്‍ തുരങ്കത്തെയും പ്രതിസന്ധി ബാധിച്ചു. ബാങ്കുകളുമായി ഉണ്ടാക്കിയ ധാരണപ്രകാരമുള്ള ഒരു ജോലിയും സമയത്ത് പൂര്‍ത്തീകരിക്കാന്‍ നിര്‍മാണക്കമ്പനിക്ക് കഴിഞ്ഞിട്ടില്ല. ഇതോടെ ബാങ്കുകള്‍ വായ്പ നല്‍കുന്നത് തടയുകയായിരുന്നു. 250-ല്‍ അധികം തൊഴിലാളികള്‍ക്കും ടിപ്പര്‍ ലോറി, ജെ.സി.ബി. ഉടമകള്‍ക്കുമായി മൂന്നരക്കോടി രൂപയുടെ കുടിശ്ശികയുണ്ട്.

പ്രാദേശികമായി നിര്‍മാണക്കമ്പനി വാടകയ്‌ക്കെടുത്ത ജനറേറ്റര്‍, സ്വകാര്യവാഹനങ്ങള്‍, വാടകവീടുകള്‍ എന്നീ വകയില്‍ ഒന്നരക്കോടിയോളം കുടിശ്ശിക വേറെയുമുണ്ട്. തുരങ്കനിര്‍മാണ കമ്പനിയുടെ മുന്‍ സീനിയര്‍ ഫോര്‍മാന്‍ മലയാളിയായ എം. സുദേവന്‍ ശമ്പളക്കുടിശ്ശിക ലഭിക്കാത്തതിനെത്തുടര്‍ന്ന് രാജിവെച്ചിരുന്നു. അതേസമയം കുതിരാനിലും പട്ടിക്കാട്ടിലും വാണിയംപാറയിലും വനഭൂമി ഏറ്റെടുക്കല്‍പോലും പൂര്‍ത്തിയായിട്ടില്ല. നേരത്തെ തുരങ്കനിര്‍മാണ കമ്പനിയുടെ മുന്‍ സീനിയര്‍ ഫോര്‍മാന്‍ മലയാളിയായ എം. സുദേവന്‍ ശമ്പളക്കുടിശ്ശിക ലഭിക്കാത്തതിനെത്തുടര്‍ന്ന് രാജിവെച്ചിരുന്നു. 2017 ഡിസംബറില്‍ കമ്മീഷന്‍ ചെയ്യേണ്ടിയിരുന്ന പദ്ധതിയായിരുന്നു മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാത.