മധുവിന്‍റെ മരണം ; മമ്മൂട്ടിയെ ട്രോളിയവര്‍ക്ക് എതിരെ തെളിവുകളുമായി സോഷ്യല്‍ മീഡിയ

അട്ടപ്പാടിയില്‍ ആള്‍ക്കൂട്ടം തല്ലിക്കൊന്ന ആദിവാസി വിഭാഗത്തില്‍ പെട്ട മധു എന്ന യുവാവിന്റെ മരണത്തെ തുടര്‍ന്ന് സിനിമാ താരം മമ്മൂട്ടി തന്റെ ഫേസ്ബുക്ക് പേജില്‍ ഇട്ട ഒരു പോസ്റ്റ് ചില സോഷ്യല്‍ മീഡിയ ആക്ട്ടിവിറ്റിസുകള്‍ അനാവശ്യമായ ഒരു വിവാദത്തില്‍ വലിച്ചിട്ടിരുന്നു. മധു ആദിവാസിയല്ല തന്റെ അനുജനാണ് എന്നാണു മമ്മൂട്ടി ഫേസ്ബുക്ക് പേജില്‍ കുറിച്ചത്. ഇതിനെതിരെയാണ് ഒരു ആവശ്യവും ഇല്ലാതെ ചിലര്‍ എതിര്‍പ്പുമായി രംഗത്ത് വന്നത്. മിക്ക ഓണ്‍ലൈന്‍ മാധ്യമങ്ങളും അവരുടെ എതിര്‍പ്പിനെ പൊലിപ്പിച്ചു കാട്ടി വലിയ വാര്‍ത്തയാക്കുകയും ചെയ്തു. എന്താണ് ഇവര്‍ ഇത്രമാത്രം ഈ വിഷയത്തില്‍ മമ്മൂട്ടിയെ എതിര്‍ക്കുവാന്‍ കാരണം എന്ന് കേട്ടാല്‍ പ്രത്യേകിച്ച് ഒരു കാരണവും ഇല്ല. ചിലര്‍ക്ക് മമ്മൂട്ടി മധുവിനെ ആദിവാസി എന്ന് സംബോധന ചെയ്തതാണ് ഇഷ്ടമാകത്തത്. മറ്റു ചിലര്‍ പറയുന്നത് ആദിവാസികള്‍ക്ക് വേണ്ടി ഒന്നും ചെയ്യാത്ത താരം ചീപ്പ് പബ്‌ളിസിറ്റിക്ക് വേണ്ടിയാണ് ഇങ്ങനെയൊക്കെ ചെയ്യുന്നത് എന്നാണ്.

മമ്മൂട്ടി സന്തോഷ് പണ്ഡിറ്റ്നെ കണ്ടു പഠിക്കണം എന്ന് ചൂണ്ടിക്കാട്ടുന്ന ഇവര്‍ പണ്ഡിറ്റ് മുന്‍പ് അട്ടപ്പാടി സന്ദര്‍ശിച്ചപ്പോള്‍ ഉള്ള ചിത്രങ്ങളും ഇതിന്റെ കൂടെ ഷെയര്‍ ചെയ്യുന്നു. എന്നാല്‍ വ്യാപകമായ എതിര്‍പ്പാണ് പോസ്റ്റ് ഇട്ടവര്‍ക്ക് ലഭിക്കുന്നത്. അനുകൂലിക്കുന്നവര്‍ ഉണ്ട് എങ്കിലും എതിര്‍ത്തവരുടെ എണ്ണം ദിനംപ്രതി കൂടി വരികയാണ്. കാരണം വര്‍ഷങ്ങളായി തന്റെ വരുമാനത്തില്‍ നിന്നും നല്ലൊരു പങ്ക് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നീക്കി വെക്കുന്ന ഒരു വ്യക്തിയാണ് മമ്മൂക്ക എന്ന് അനുകൂലിക്കുന്നവര്‍ പറയുന്നു. ഇതു ചൂണ്ടിക്കാട്ടി ഒരു യുവാവ് ഫേസ്ബുക്കില്‍ ഇട്ട പോസ്റ്റ് ഇപ്പോള്‍ വൈറല്‍ ആയി മാറിയിരിക്കുകയാണ്. പക്ഷേ ലൊക്കേഷന് പുറത്ത് നാട്യങ്ങളില്ലാത്ത, മേക്കപ്പില്ലാത്ത പച്ചയായ മനുഷ്യനാണ് മമ്മൂട്ടി എന്ന് പോസ്റ്റ് പറയുന്നു. താന്‍ ചെയ്തു കൂട്ടുന്ന സഹായങ്ങള്‍ ഫേസ്ബുക്ക് വഴി ഫോട്ടോ എടുത്തു പ്രചരിപ്പിക്കാത്തതാണ് മമ്മൂട്ടി ചെയ്ത തെറ്റ് എന്ന് പോസ്റ്റ് പറയുന്നു.

പോസ്റ്റിന്റെ പൂര്‍ണരൂപം :

ഞാന്‍ മമ്മൂട്ടി ഫാനൊന്നുമല്ല… പകരം അങ്ങേരുടെ ഈയടുത്തായ് ഇറങ്ങുന്ന പടങ്ങളുടെ കട്ട വിമര്‍ശനകനാണ്… പക്ഷേ ലൊക്കേഷന് പുറത്ത് നാട്യങ്ങളില്ലാത്ത, മേക്കപ്പില്ലാത്ത അദ്ധേഹത്തിലെ മനുഷ്യത്വത്തിന്റെ എക്കാലത്തേയും വലിയ ആരാധകനാണ്….. ഒരു പാടിഷ്ടമാണ് മമ്മൂട്ടി എന്ന പച്ചയായ മനുഷ്യനെ…
ഓരോ സീസണിലുമൊരിക്കല്‍ വര്‍ണശബളമായ കവറുകളോടെ അട്ടപ്പാടിയിലേക്ക് പോകുന്ന കളര്‍ ചിത്രമിട്ട് അതിന്റെ കൂടെ സ്വന്തം പടം പ്രമോഷന്‍ ചെയ്യുന്ന, മലയാളിയുടെ പുറം മോഡി സഹതാപം ചൂഷണം ചെയ്യുന്ന അതിബുദ്ധിമാനായ, എന്നാല്‍ പൊട്ടനായ സന്തോഷ് പണ്ടിറ്റിനെ നിങ്ങള്‍ക്കറിയാം…. ഇന്നത്തെ ലൈക്ക് വാരല്‍ ട്രെന്റിന് മലയാളിക്ക് പറ്റിയ ഇനമാണ് സന്തോഷ്.. അറിയുന്നവര്‍ക്കതറിയാം… സെല്‍ഫി ചാരിറ്റി… ആണല്ലോ ഇന്നത്തെ ഒരിത്… ആയ്‌ക്കോട്ടെ…
എന്നാല്‍ തന്റെ കരിയര്‍ ആരംഭിച്ചത് മുതല്‍ കിട്ടുന്നതിന്റെ ഒരു വിഹിതം നിത്യമായ് ആരോരുമറിയാതെ അശരണരായ കുട്ടികള്‍ക്ക് വിദ്യാഭ്യാസ ചിലവിനും ആരോഗ്യ പരിപാലനത്തിനുമായ് നീക്കിവെച്ച് പോന്ന മമ്മൂട്ടിയെ പറ്റി നിങ്ങള്‍ക്കൊരു ചുക്കുമറിയില്ലായിരുന്നു… പതിനായിരക്കണക്കിന് കാന്‍സര്‍ രോഗികള്‍ക്ക് നിത്യേന ആശ്വാസമെത്തിക്കുന്ന മമ്മൂട്ടിയെ നിങ്ങള്‍ മനസിലാക്കുന്നതില്‍ തോറ്റു….
അനാഥരായ പെണ്‍കുട്ടികള്‍ക്ക് പുതുജീവിതം നല്‍കാന്‍ കഴിയാവുന്ന സഹായമെത്തിച്ചു കൊണ്ടിരുന്ന മമ്മൂട്ടിയെ മനസിലാക്കുന്നതില്‍ നിങ്ങള്‍ തോറ്റു പോയ്….. പലതിലും ലഭിക്കുന്നവര്‍ പോലും അറിഞ്ഞില്ല… ആ സഹായം വന്നത് മഹാനായ മനുഷ്യസ്‌നേഹിയുടെ കയ്യില്‍ നിന്നായിരുന്നെന്ന്…. ഒരു കൈയാല്‍ കൊടുക്കുന്നത് മറുകൈ അറിയരുതെന്ന് വിശ്വാസപ്രമാണമുള്ള ഉദാത്തമായ മനുഷ്യസ്‌നേഹമുള്ളവന്‍…
മിക്കവാറും സഹായങ്ങള്‍ കൈമാറാന്‍ അദ്ധേഹം നേരിട്ട് പോയതേയില്ല. നാളിത് വരെ അതിനെ പറ്റി പോസ്റ്റിട്ടില്ല. ലൈക്ക് വാങ്ങിയില്ല. നിങ്ങളുടെ അവാര്‍ഡിനോ, പൂച്ചെണ്ടുകള്‍ക്കോ വേണ്ടി അദ്ധേഹം കണക്കുകളുമായ് മുന്നോട്ട് വന്നില്ല. നിങ്ങള്‍ക്ക് രണ്ട് കവറും പിടിച്ച് നില്‍ക്കുന്ന ഫോട്ടോ മതിയായിരുന്നു മനുഷ്യത്വം അളക്കാന്‍…. എന്നാല്‍ മമ്മൂട്ടിക്ക് ജീവിതത്തില്‍ മുറുകെ പിടിച്ച ആത്മാര്‍ത്ഥമായ വിശ്വാസ സംതൃപ്തി മാത്രം മതിയായിരുന്നു……
അതാണ് മമ്മൂട്ടി… അരങ്ങിന് പുറത്ത് അഭിനയിക്കാത്ത അദ്ധേഹത്തിന് അഭിമാനത്തോടെ തന്നെ ഒരു ബിഗ് സല്യൂട്ട് നല്‍കട്ടെ..
Credits: ഷൈജു മലബാര്‍