ആനപ്പുറത്തു നിന്നുള്ള ഈ രക്ഷപ്പെടലാണ് ഈ വര്‍ഷത്തെ ‘രക്ഷപ്പെടല്‍ ഓഫ് ദ ഇയര്‍’- വീഡിയോ
കോട്ടയം: ഭാഗ്യത്തിന്റെ പിന്തുണയുള്ളതുകൊണ്ടാണ് അയാള്‍ക്ക് ജീവന്‍ തിരിച്ചുകിട്ടിയത്. ജീവനും മരണത്തിനുമിടയില്‍ മണിക്കൂറുകളോളമാണ് അയാള്‍ ആനപ്പുറത്തിരുന്നത്. ഒടുവില്‍ നാട്ടുകാര്‍ ഇട്ടുനല്‍കിയ ആ കയറില്‍ തൂങ്ങി അയാള്‍ രക്ഷപ്പെടുമ്പോള്‍ ശ്വാസമടക്കിപ്പിടിച്ചാണ് ആളുകള്‍ കാഴ്ചക്കാരായി നിന്നത്.
ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രത്തിലെ ആറാട്ട് തിരിച്ചെഴുന്നള്ളിപ്പിനിടെ പുലര്‍ച്ചെ മൂന്നരയോടെ മാവേലിക്കര ഗണപതി എന്ന ആനയിടഞ്ഞു. ഇതോടെ പേടിച്ച ആളുകള്‍ നാലുപാടും ചിതറിയോടി. പാപ്പാന്‍മാരും നാട്ടുകാരും ചേര്‍ന്ന് ആനയെ അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല.
ഈ സംഭവങ്ങളെല്ലാം നടക്കുമ്പോള്‍ ആനപ്പുറത്ത് ഒരാളിരിപ്പുണ്ടായിരുന്നു. ആനയുടെ ഓരോ നീക്കങ്ങളും ഇയാളില്‍ ഭീതി പരാതി. ഇതിനിടയില്‍ ചിലര്‍ ചേര്‍ന്ന് ആനക്കൊട്ടിലിനു മുകളില്‍ നിന്നും ആനപ്പുറത്തിരിക്കുന്നയാള്‍ക്ക് വടമിട്ട് നല്‍കി.ഈ വടത്തില്‍ത്തൂങ്ങി അയാള്‍ മുകളിലേക്ക് ആഞ്ഞത് ശരിക്കും ഒരു പുതിയ ജീവിതത്തിലേക്കായിരുന്നു.ഈ സമയം കൊണ്ട് അഴിച്ചിട്ട എട ചെങ്ങല പാപ്പാന്‍മാര്‍ ആനകൊട്ടിലിന്റെ തൂണില്‍ ബന്ധിച്ചു. പിന്നെ നടയും അമരവും കെട്ടി ഉറപ്പിച്ചു. സംഭവം ശുഭം.