പിതാവിന്റെ മരണാനന്തര ചടങ്ങിന് ആളെക്കൂട്ടാന്‍ നഗ്‌ന നൃത്തം സംഘടിപ്പിച്ച് മക്കള്‍
ബീജിംഗ്: സാധാരണ, മരണവീട്ടില്‍ ദുഖത്തിന്റെ അന്തരീക്ഷമാണ് തളം കെട്ടി നില്‍ക്കുന്നതെങ്കില്‍ ഈ വീട്ടില്‍ നടന്നത് ആട്ടവും പാട്ടുമാണ്. പോരാത്തതിന് നഗ്‌ന നൃത്തവും. സംഭവം നടന്നത് ചൈനയിലാണ്. പിതാവിന്റെ മരണാനന്തര ചടങ്ങുകള്‍ക്ക് പങ്കെടുക്കാനെത്തിയത് അടുത്ത ബന്ധുക്കള്‍ മാത്രമാണ്. ഒടുവില്‍ ആളെക്കൂട്ടാനാണ് മക്കളും കൊച്ചു മക്കളും കൂടി ഇങ്ങനെയൊരു ഐഡിയ കണ്ടെത്തിയത്.
അങ്ങനെ നഗ്‌ന നര്‍ത്തകരെത്തി മേല്‍വസ്ത്രങ്ങള്‍ മാറ്റി നൃത്തം തുടങ്ങി. നഗ്‌ന നൃത്തം നടക്കുന്നതറിഞ്ഞ് മരണാനന്തര ചടങ്ങുകള്‍ക്കു വീട്ടില്‍ നിറയെ ആളുകള്‍ എത്തി എന്നും പറയുന്നു. അടുത്തിടെ ചൈനയില്‍ മരണാനന്തര ചടങ്ങുകള്‍ക്ക് ആളെ കൂട്ടാനായി നഗ്‌ന നൃത്തങ്ങള്‍ പതിവായി നടക്കുന്നെണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
മുമ്പ് ഗാനമേളയും നൃത്തവുമയിരുന്നു. എന്നാല്‍ ആളുകള്‍ അതു മടുത്തു തുടങ്ങിരുന്നു എന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. മരണ വീടുകളില്‍ നഗ്‌ന നൃത്തം നടത്തുന്ന നിരവധി ട്രൂപ്പുകള്‍ ചൈനയില്‍ പ്രവര്‍ത്തിച്ചു വരുന്നതായി റിപ്പോര്‍ട്ട് ഉണ്ട്. വിലയുടെ അടിസ്ഥാനത്തില്‍ നഗ്‌നതയുടെ അളവു കൂടം എന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. എന്നാല്‍ ഇതിനു കര്‍ശന നിയന്ത്രണം കൊണ്ടു വരാനുള്ള തയാറെടുപ്പിലാണു ചൈന.