തിരുവനന്തപുരത്ത് തെരുവുയുദ്ധം: പൊലീസും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും ചേരിതിരിഞ്ഞ് എറ്റുമുട്ടുന്നു; പോലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു
കണ്ണൂരില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് നേതാവ് ശുഹൈബിന്റെ വധം സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സെക്രട്ടറിയേറ്റിലേക്ക് നടത്തിയ പ്രതിഷേധ പ്രകടനം അക്രമാസക്തമായി.
സെക്രട്ടറിയേറ്റിനു മുന്‍പില്‍ പോലീസും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മില്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടുകയാണ് ഇപ്പോള്‍. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സെക്രട്ടേറിയേറ്റിലേക്കും കല്ലെറിഞ്ഞു. സമരക്കാരെ പിരിച്ചുവിടാന്‍ കണ്ണീര്‍വാതകം അടക്കമുള്ളവ പോലീസ് പ്രയോഗിക്കുന്നുണ്ട്.
യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് ഡീന്‍ കുര്യാക്കോസും വൈസ് പ്രസിഡന്റ് സി.ആര്‍ മഹേഷും നിരാഹാമിരിക്കുന്ന പന്തലിന് സമീപത്ത് സംഘടിച്ചെത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് അക്രമണം അഴിച്ചുവിടുന്നത്.