എന്ത് കൊണ്ടാകും വി.ടി ബല്‍റാം മാത്രം കറുത്ത ബാഡ്ജ് ധരിക്കാതിരുന്നത്

തിരുവനന്തപുരം:ഷുഹൈബിന്റെയും മധുവിന്റെയും കൊലപാതകത്തില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം കറുത്ത ബാഡ്ജും പ്ലക്കാര്‍ഡുകളുമായി നിയമസഭ തടസ്സപ്പെടുത്തിയപ്പോള്‍, കറുത്ത ബാഡ്ജ് ധരിക്കാതെ തൃത്താല എം.എല്‍.എ വിടി ബല്‍റാം സഭയിലെത്തിയത് ശ്രദ്ധേയമായി.

രാവിലെ എട്ടുമണിക്ക് നിയമസഭയിലെ പ്രതിപക്ഷ നേതാവിന്റെ ഓഫീസില്‍ ചേര്‍ന്ന യോഗത്തിലാണ് കേരളത്തെ നടുക്കിയ കൊലപാതകങ്ങളില്‍ പ്രതിഷേധിച്ച് കറുത്ത ബാഡ്ജ് ധരിക്കണമെന്നും പ്ലക്കാര്‍ഡുമായി പ്രതിഷേധിക്കണമെന്നും തീരുമാനിച്ചത്. ഇതേതുടര്‍ന്ന് പ്രതിപക്ഷാംഗങ്ങള്‍ക്ക് കറുത്ത ബാഡ്ജ് നല്‍കിയെങ്കിലും വാങ്ങാന്‍ ബല്‍റാം കൂട്ടാക്കിയില്ലെന്നാണ് അറിയുന്നത്.

പ്ലക്കാര്‍ഡുമായി പ്രതിപക്ഷാംഗങ്ങള്‍ക്കൊപ്പം സ്പീക്കറുടെ ഡയസിലെത്തി പ്രതിഷേധിക്കാന്‍ ബെല്‍റാമുണ്ടായിരുന്നെങ്കിലും കറുത്ത ബാഡ്ജ് ധരിക്കാതെയെത്തിയത് ശ്രദ്ധയില്‍പ്പെട്ടു.