അമേരിക്കയിലെ ആദ്യ ഇന്ത്യന്‍ വംശജന്റെ വധശിക്ഷ നടപ്പാക്കാനായില്ല

പി.പി. ചെറിയാന്‍

പെന്‍സില്‍ വാനിയ: ഇന്ത്യയില്‍ നിന്നും എത്തിയ അറുപത്തിമൂന്ന് വയസ്സുള്ള മാതാവിനേയും അവരുടെ 2 വയസ്സുള്ള കൊച്ചുകുഞ്ഞിനേയും വിധിച്ച രഘുനന്ദന്‍ യാണ്ടമുറിയുടെ ശിക്ഷ കോടതി ഉതത്രവിനെ തുടര്‍ന്ന് നടപ്പാക്കാനായില്ല. ഫെബ്രുവരി 23നായിരുന്നു വധശിക്ഷ നടപ്പാക്കേണ്ടടത്. പെന്‍സില്‍വാനിയ ഡിസ്ട്രിക്റ്റ് കോടതി ജഡ്ജി പീട്രസ്റ്റക്കര്‍ പ്രതിയുടെ അപേക്ഷ സ്വീകരിച്ചാണ് തല്‍ക്കാലിക സ്റ്റേ അനുവദിച്ചത്. 2012 നടന്ന സംഭവത്തില്‍ പ്രതിയായ രഘു കേസ്സ് വിചാരണയ്ക്കിടയില്‍ ചെയ്ത ശികഷയ്ക്ക് വധശിക്ഷ ചോദിച്ചു വാങ്ങുകയായിരുന്നു.

എച്ച് 1 വിസയില്‍ കാലിഫോര്‍ണിയായില്‍ എത്തിയ രഘുവിന്റെ ഭാര്യ കൊമലിയുടെ കൂട്ടകാരി വീണയുടെ കുഞ്ഞും ഭര്‍ത്താവിന്റെ മാതാവുമാണ് കൊല്ലപ്പെട്ടത്. ഇവര്‍ ഒരേ അപ്പാര്‍ട്ട്മെന്റിലാണ് താമസിച്ചിരുന്നത്. ഗാംബ്ലിങ്ങില്‍ 35000 ഡോളര്‍ നഷ്ടം വന്ന രഘു വീണയുടെ കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി 50000 ഡോളര്‍ മോചന ദ്രവ്യം ആവശ്യപ്പെടാനാണ് പദ്ധതി തയ്യാറാക്കിയത്.

വീണയും ഭര്‍ത്താവും ജോലിക്ക് പോയ സമയം ഇവരുടെ വീട്ടില്‍ എത്തി കുഞ്ഞിനെ തട്ടിയെടുക്കുന്നതിന് ശ്രമിച്ചത് തടഞ്ഞതിനാണ് മാതാവിനെ കൊലപ്പെടുത്തിയത് പിന്നീട് കുഞ്ഞിനേയും. വധശിക്ഷക്ക് മറ്റൊരു വാറണ്ട് ഒപ്പുവെയ്ക്കേണ്ടി വരുമെന്ന് പെന്‍സില്‍ വാനിയ കറക്ഷന്‍സ് പ്രസ് സെക്രട്ടറി ഏമി വോര്‍ഡന്‍ പറയുന്നു.