‘ദ്രാവിഡിനെ പ്രധാനമന്ത്രിയാക്കൂ: പാര്‍ട്ടി നോക്കാതെ ഞങ്ങള്‍ വോട്ട് ചെയ്യാം’; അമ്പരപ്പിക്കുന്ന ആവശ്യവുമായി ക്രിക്കറ്റ് ആരാധകര്‍
മോദിയുടെ ഭരണം മടുത്തിട്ടാണോ എന്തോ മുന്‍ ഇന്ത്യന്‍ നായകന്‍ രാഹുല്‍ ദ്രാവിഡിനെ ഇന്ത്യന്‍ പ്രധാനമന്ത്രിയാക്കണമെന്ന ആവശ്യവുമായി രംഗത്ത് വന്നിരിക്കുകയാണ് ക്രിക്കറ്റ് ആരാധകര്‍.
ഇപ്പോള്‍ ഇന്ത്യന്‍ ജൂനിയര്‍ ക്രിക്കറ്റ് ടീം പരിശീലകനായ രാഹുല്‍ ദ്രാവിഡിനെ ഇന്ത്യയുടെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് പരിഗണിച്ചാല്‍ പാര്‍ട്ടി നോക്കാതെ വോട്ട് ചെയ്തിരിക്കുമെന്നാണ് സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ പറയുന്നത്.
Can we please just elect Dravid to the post of PM?
I know it sounds silly, but this is the kind of person India needs. Someone who cares for others. Everything else can be learnt, but decency & kindness come from within.
https://t.co/UjshjFTJFR— VISHAL DADLANI (@VishalDadlani) February 25, 2018
ഇംഗ്ലണ്ടില്‍ നടന്ന അണ്ടര്‍ 19 ലോകകപ്പില്‍ ദ്രാവിഡിന്റെ ശിക്ഷണത്തിലിറങ്ങിയ ഇന്ത്യ കിരീടം നേടിയിരുന്നു നു. ഇന്ത്യന്‍ ടീമിനും പരിശീലകര്‍ക്കും തുടര്‍ന്ന് ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് നല്‍കിയ സമ്മാനത്തുകയില്‍ വേര്‍തിരിവുണ്ടെന്ന് ദ്രാവിഡ് തുറന്നടിച്ചതോടെയായാണ് ആരാധകര്‍ രംഗത്ത് വന്നിരിക്കുന്നത്. പരിശീലകനായ ദ്രാവിഡിന് 50 ലക്ഷം രൂപയും ടീം അംഗങ്ങള്‍ക്ക് 30 ലക്ഷം രൂപയും കോച്ചിംഗ് സ്റ്റാഫിന് 20 ലക്ഷം രൂപയുമാണ് ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് പ്രഖ്യാപിച്ചത്. എന്നാല്‍, ദ്രാവിഡിന്റെ നിര്‍ദേശം സ്വീകരിച്ച ബിസിസിഐ കളിക്കാര്‍ക്കും മറ്റുള്ളവര്‍ക്കും 25 ലക്ഷം രൂപ വീതം നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു.
No matter how random, but the only person I wish to be this country’s PM is Rahul Dravid.
— Chirag Jain (@cheeragdilli) February 25, 2018
ദ്രാവിഡ് ഫോര്‍ പിഎം എന്ന ഹാഷ്ടാഗിലാണ് സോഷ്യല്‍ മീഡിയ ഇക്കാര്യത്തില്‍ പ്രതികരിക്കുന്നത്. എന്ത് തന്നെ വന്നാലും ദ്രാവിഡിനെ പ്രധാനമന്ത്രിയായി കാണാനാണ് താല്‍പ്പര്യപ്പെടുന്നതെന്നും ചിലര്‍ കുറിച്ചു.
Rahul Dravid for PM in 2024 #whataMAN
— dwarika uniyal (@Dwari1008) February 6, 2018
They don’t love him for nothing Pls let #DravidforPM be a thing pic.twitter.com/bHXihbmVM3
— Aashima Grover (@aashima05) January 26, 2017