ശ്രീദേവിയുടെ തലയില്‍ ആഴത്തിലുള്ള മുറിവ്; മൃതദേഹം വീണ്ടും പോസ്റ്റ് മോര്‍ട്ട് നടത്തും

ശ്രീദേവിയുടെ മരണം സംബന്ധിച്ച് നിര്‍ണ്ണായക വിവരങ്ങള്‍ പുറത്ത്. ശ്രീദേവിയുടെ തലയില്‍ ആഴത്തില്‍ മുറിവുള്ളതായി ഫോറന്‍സിക് പരിശോധനയില്‍ കണ്ടെത്തി. അതേസമയം മുറിവ് എങ്ങനെയുണ്ടായെന്ന് വ്യക്തമല്ല. വീഴ്ചയില്‍ പറ്റിയതാണോ എന്ന് പരിശോധിക്കും.ഇതിനായി മൃതദേഹം വീണ്ടും പോസ്റ്റ് മാര്‍ട്ടം ചെയ്യും.

നേരത്തെ ഹൃദയാഘതത്തെത്തുടര്‍ന്നാണ് ശ്രീദേവി മരിച്ചത് എന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഫോറന്‍സിക് പരിശോധനയില്‍ ഹോട്ടലിനുള്ളിലെ ബാത്ടബ്ബില്‍ മുങ്ങി മരിച്ചതാണെന്നുകണ്ടെത്തിയിരുന്നു. ശരീരത്തില്‍ മദ്യത്തിന്റെ അളവ് കണ്ടെത്തിയതും ദുരൂഹത വര്‍ധിപ്പിച്ചിരുന്നു. ഇപ്പോള്‍ ശ്രീദേവിയുടെ തലയില്‍ കണ്ടെത്തിയ ആഴത്തിലുള്ള മുറിവ് മരണത്തില്‍ കൂടുതല്‍ ദുരൂഹത വര്‍ധിപ്പിക്കുകയാണ്.