ശ്രീദേവിയുടേത് അബദ്ധത്തിലുള്ള മുങ്ങിമരണം; മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി
ദുബായ്: ബോളിവുഡ് നടി ശ്രീദേവിയുടേത് അബദ്ധത്തിലുള്ള മുങ്ങിമരണമാണെന്ന് പ്രോസിക്യൂഷന്‍. മരണത്തില്‍ ദുരൂഹതയില്ലെന്ന് വ്യക്തമാക്കിയതയോടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. ഫോറന്‍സിക് പരിശോധന ഫലത്തിന്റെ അടിസ്ഥാനത്തില്‍ ശ്രീദേവിയുടെ മരണത്തില്‍ ദുരൂഹതയില്ലെന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കി. മൃതദേഹം എംബാം ചെയ്യുന്നതിനുള്ള നടപടികള്‍ തുടങ്ങിയിട്ടുണ്ട്. ഇതിനുശേഷം മൃതദേഹം ഇന്നുതന്നെ മുംബൈയില്‍ എത്തിക്കും. ശ്രീദേവി ദുബായിലെ ഹോട്ടല്‍ മുറിയില്‍ ബാത് ടബ്ബില്‍ മുങ്ങി മരിച്ചതാണെന്നു പോസ്റ്റ്‌മോര്‍ട്ടത്തില്‍ സ്ഥിരീകരിച്ചിരുന്നു.
നേരത്തെ പബ്ലിക് പ്രോസിക്യൂട്ടറുടെ ക്ലിയറന്‍സ് ലെറ്റര്‍ ബര്‍ ദുബായ് പൊലീസ് സ്റ്റേഷനില്‍ ലഭിച്ചതോടെ മൃതദേഹം വിട്ടുനല്‍കാന്‍ പ്രോസിക്യൂഷന്‍ അനുമതി നല്‍കിയിരുന്നു. പബ്ലിക് പ്രോസിക്യൂഷന്‍ അനുമതി നല്‍കിയതോടെ മൃതദേഹം വിട്ടു കൊടുക്കുന്നതിനും എംബാം ചെയ്യുന്നതിനും നാട്ടിലേക്കു കൊണ്ടു പോകുന്നതിനുമുള്ള രേഖകള്‍ ദുബായ് പൊലീസ് ഉടന്‍ കൈമാറുമെന്നാണു പ്രതീക്ഷ.