സി ബി ഐ അന്വേഷണത്തിനോട് സഹകരിക്കില്ല എന്ന് നീരവ് മോദി
പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പില്‍ സിബിഐ അന്വേഷണത്തോട് സഹകരിക്കില്ലെന്ന് നീരവ് മോദി. നീരവ് മോദി സിബിഐയ്ക്ക് അയച്ച ഇമെയില്‍ സന്ദേശത്തിലാണ് പിഎന്‍ബി ബാങ്ക് തട്ടിപ്പില്‍ അന്വേഷണത്തില്‍ പങ്കുചേരില്ലെന്ന് മോദി വ്യക്തമാക്കിയത്. വിദേശത്ത് ബിസിനസ് ഉണ്ടായിരിക്കെ അന്വേഷണവുമായി സഹകരിക്കാന്‍ കഴിയില്ലെന്നാണ് മോദി വ്യക്തമാക്കിയത്. സെലിബ്രിറ്റി വജ്രവ്യാപാരി നീരവ് മോദിയുടെ ഔദ്യോഗിക ഇമെയില്‍ ഐഡി വഴിയാണ് ആശയവിനിമയം നടത്തിയത്. പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പിന് പിന്നാലെ മെഹുല്‍ ചോക്‌സി നടത്തിയിട്ടുള്ള മറ്റൊരു തട്ടിപ്പ് കേസില്‍ കൂടി സിബിഐ കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു.
ബന്ധപ്പെട്ടുള്ള തട്ടിപ്പ് പുറത്ത്. 11,300 കോടിയുടെ പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പിന് പിന്നാലെ 5,280 കോടി രൂപ തിരിച്ചടയ്ക്കാനുണ്ടെന്നാണ് കേന്ദ്ര ഏജന്‍സിയുടെ കണ്ടെത്തല്‍. മെഹുല്‍ ചോക്‌സിയുടെ ഗീതാജ്ഞലി ഗ്രൂപ്പ് 5,280 കോടി രൂപ 31 ബാങ്കുകള്‍ക്കായി തിരിച്ചടയ്ക്കാനുണ്ടെന്നാണ് കേന്ദ്ര ഏജന്‍സി കണ്ടെത്തിയിട്ടുള്ളത്. എത്രയും വേഗം കേസ് അന്വേഷണവുമായി സഹകരിക്കണമെന്നും എവിടെയാണെങ്കിലും ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെട്ട് രാജ്യത്തേക്ക് മടങ്ങിയെത്തണമെന്നും സിബിഐ കത്തില്‍ ആവശ്യപ്പെട്ടിരുന്നു. അടുത്തയാഴ്ചയ്ക്കകം ചോദ്യം ചെയ്യലിന് സിബിഐയ്ക്ക് മുമ്പാകെ ഹാജരാകണമെന്നാണ് നീരവിനെ അറിയിച്ചിരുന്നത്. അതേസമയം നീരവ് എവിടെയാണെന്ന് അറിയില്ലെന്നാണ് സിബിഐ പറയുന്നത്. കഴിഞ്ഞ ജനുവരി ഒന്നിനാണ് നീരവ് മോദി രാജ്യം വിട്ടത്.