ഡി.ആര്‍.എസ് സംവിധാനം ഇനി ഐ.പി.എല്ലിലും; ഈ സീസണ്‍ മുതല്‍ നിലവില്‍ വരും
ന്യൂഡല്‍ഹി:ഈ സീസണ്‍ മുതല്‍ ഐ.പി.എല്ലില്‍ മുതല്‍ അമ്പയര്‍മാരുടെ തീരുമാനത്തെ ചോദ്യം ചെയ്യാനുള്ള ഡിസിഷന്‍ റിവ്യൂ സിസ്റ്റം അവതരിപ്പിക്കാന്‍ ബി.സി.സി.ഐ അനുമതി നല്‍കി.
ഏറെക്കാലം ബി.സി.സി.ഐ ഡി.ആര്‍.എസിനോട് അനുകൂലമായ നിലപാടെടുക്കാതെ ഒഴിഞ്ഞുമാറുകയായിരുന്നു. എന്നാല്‍ 2016-ല്‍ ബി.സി.സി.ഐ ഇതിന് പച്ചക്കൊടി കാണിച്ചു. ഇംഗ്ലണ്ടിനെതിരെ രാജ്‌കോട്ടില്‍ നടന്ന ടെസ്റ്റിലായിരുന്നു ഇന്ത്യ ആദ്യമായി ഡി.ആര്‍.എസ് ഉപയോഗിച്ചത്. മികച്ച സാങ്കേതിക വിദ്യകളെല്ലാം ക്രിക്കറ്റില്‍ ഉപയോഗിക്കുമ്പോള്‍ ഡി.ആര്‍.എസിനെ മാത്രം പുറത്തിരുത്തേണ്ട ആവശ്യമില്ലെന്ന് ബി.സി.സി.ഐയിലെ ഉദ്യോഗസ്ഥന്‍ ദേശീയ മാധ്യമത്തിനോട് പ്രതികരിച്ചു.