വിവാഹ ശേഷം വധുവിന് വരന്‍ നല്‍കേണ്ട ഉമ്മ നല്‍കിയത് അമ്മാവന്‍; വധുവിനെ ഉമ്മവച്ച പിതാവിനെ പഞ്ഞിക്കിട്ട് ബന്ധുക്കള്‍
നവവധുവിനെ വിവാഹവേദിയില്‍ ആളുകളുടെ മുന്നില്‍ കെട്ടിപ്പിടിച്ച് ഉമ്മവെച്ച വരന്റെ പിതാവിനെ പഞ്ഞിക്കിട്ട് ബന്ധുക്കള്‍. ചൈനയിലെ ബെയ്ജിംഗിലാണ് സംഭവം. സ്റ്റേജിലേക്ക് നടന്നു വരികയായിരുന്ന വധുവിനൊപ്പം എത്തിയ വരന്റെ പിതാവ് പെട്ടന്ന് യുവതിയെ കടന്നു പിടിച്ച ശേഷം ചുംബിക്കുകയായിരുന്നു. അപ്രതീക്ഷിതമായിരുന്ന ചുംബനത്തില്‍ വധുവും ബന്ധുക്കളും ഞെട്ടി.
നിരവധിയാളുകള്‍ക്ക് മുന്‍പില്‍ വെച്ചായിരുന്നു ചുംബനം. പെട്ടെന്ന് തന്നെ ആളുകളില്‍ ചിലര്‍ കൈയടിക്കുകയും മറ്റ് ചിലര്‍ ബഹളം വെക്കുകയും ചെയ്തു. തുടര്‍ന്ന് സത്കാര വേദിയില്‍ ഒരു കൂട്ടയടി തന്നെ നടന്നു. അലങ്കരിച്ച സ്റ്റേജ് ഇളകുന്നത് വീഡിയോയില്‍ കാണാം.
എന്നാല്‍ ഇയാള്‍ നന്നായി മദ്യപിച്ചിട്ടുണ്ടെന്നും സംഭവത്തില്‍ ക്ഷമ ചോദിക്കുന്നുവെന്നും വരന്റെ ബന്ധുക്കള്‍ അറിയിച്ചതോടെ പ്രശ്നം ഒത്തു തീര്‍പ്പായെന്നാണ് റിപ്പോര്‍ട്ട്. അതേസമയം പുറത്തു വന്ന വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ സംഭവത്തില്‍ വിശദീകരണവുമായി ഇരുവീട്ടുകാരും രംഗത്തെത്തി.