ചന്ദ്രനിലും 4ജി നെറ്റ് വര്‍ക്ക് എത്തിക്കാന്‍ വോഡാഫോണ്‍ രംഗത്ത്
ബ്രിട്ടീഷ് ടെലികോം വമ്പന്‍മാരയ വോഡഫോണ്‍ ആണ് മനുഷ്യന്‍ ചന്ദ്രനിലിറങ്ങി നടന്നിട്ട് 50 വര്‍ഷം പൂര്‍ത്തിയാവുന്ന 2019-ല്‍ അവിടെ 4 ജി നെറ്റ് വര്‍ക്ക് സ്ഥാപിക്കാനുള്ള തയ്യാറെടുക്കുന്നത്. ജര്‍മനി കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഒരുകൂട്ടം ശസ്ത്രജ്ഞരുടെ ഗവേഷണ പദ്ധതിയുടെ ഭാഗമായാണ് വോഡഫോണ്‍ ഈ പദ്ധതിക്ക് തയ്യാറെടുക്കുന്നത്. 4 ജി നെറ്റ് വര്‍ക്കിന്റെ ടെക്നോളജി പാര്‍ട്ണറായി നോക്കിയയേയും ഒപ്പം കൂട്ടിയിട്ടുണ്ട് വോഡഫോണ്‍.
ചന്ദ്രനിലേക്കുള്ള ആദ്യ സ്വകാര്യ ദൗത്യമായിരിക്കും ഇത്. അഞ്ചു കോടി യുഎസ് ഡോളറിനും താഴെയാണ് ഇതിന്റെ ചെലവ് പ്രതീക്ഷിക്കുന്നതെന്ന് ശാസ്ത്രജ്ഞനായ റോബേര്‍ട്ട് ബോഹ്മെ പറഞ്ഞു. 2019-ല്‍ ഞങ്ങള്‍ ലക്ഷ്യം നേടും- വോഡഫോണ്‍ പ്രതിനിധിയുടെ പ്രസ്താവനയിലാണ് ഇങ്ങനെ പറയുന്നത്. ഇതു കൂടാതെ ചന്ദ്രന്റെ പ്രതലത്തില്‍ നിന്നുള്ള ആദ്യ ലൈവ് എച്ച്.ഡി. വീഡിയോ സംപ്രേഷണം ചെയ്യാനും ഇവര്‍ക്ക് പദ്ധതിയുണ്ട്.