ആര്‍ട്ടിസ്റ്റ് കുളത്തിലേക്ക് ചാടുകയാണല്ലോ, അപ്പോ ക്യാമറയും ഒപ്പം ചാടട്ടെ;പക്ഷെ ഇവിടെ നടി ചാടിയില്ല, ക്യാമറാമാന്‍ നേരെ കുളത്തിലേയ്ക്ക്-വിഡിയോ
ശ്രീനിവാസന്റെ ചിന്താവിഷ്ടയായ ശ്യാമള എന്ന ചിത്രത്തിലെ ‘ആര്‍ട്ടിസ്റ്റ് കുളത്തിലേക്ക് ചാടുകയാണല്ലോ, അപ്പോ ക്യാമറയും ഒപ്പം ചാടട്ടെ’ എന്ന രംഗം കണ്ട് ചിരിക്കാത്തവര്‍ ആരുമുണ്ടാകില്ല. അപ്പോള്‍ ഇത്തരത്തിലൊരു സംഭവം നമ്മുടെ കണ്മുന്നില്‍ നടന്നാലോ? ചിരിച്ചു ചാവും അല്ലെ.
ഒരു പരസ്യചിത്രീകരണത്തിനിടെയാണ് സംഭവം നടന്നത്. നടി കുളത്തിലേക്ക് ചാടുമ്പോള്‍ ക്യാമറാമാനും ചാടുന്ന രംഗമാണ് ഷൂട്ട് ചെയ്തത്. റെഡി 1, 2, 3 പറയുമ്പോള്‍ ഇരുവരും ചാടണം. കൗണ്ടിങ് തുടങ്ങി ത്രീ എത്തിയപ്പോഴേക്കും ക്യാമറാമാന്‍ ചാടി പക്ഷെ നടിയാവട്ടെ ചാടിയുമില്ല. ക്യാമറയും ക്യാമറാമാനും കുളത്തില്‍. നടി ചിരിച്ചു കൊണ്ട് കരയില്‍.
നടി തരുഷി (കഥ പറഞ്ഞ കഥ ഫെയിം) ആണ് ക്യാമറമാനെ പറ്റിച്ചത്. ക്യാമറാമാന്‍ സി.ടി കബീര്‍ ആണ് ക്യാമറയുമായി കുളത്തില്‍ ചാടിയ വിദ്വാന്‍. ചിത്രീകരണത്തിനിടയില്‍ സംഭവിച്ച രസകരമായ ഈ നിമിഷം ആരോ ക്യാമറയില്‍ പകര്‍ത്തുകയായിരുന്നു.