അമേരിക്കന്‍ സോക്കര്‍ ഫെഡറേഷന്റെ തലപ്പത്ത് ഇന്ത്യന്‍ വംശജന്‍

പി.പി. ചെറിയാന്‍

വാഷിംഗ്ടണ്‍: ഇന്ത്യന്‍ അമേരിക്കന്‍ വംശജന്‍ കാര്‍ലോസ് കൊറിയൈ യുണൈറ്റഡ് സ്റ്റേറ്റ്സ് സോക്കര്‍ ഫെഡറേഷന്‍ പ്രസിഡന്റായി നിയമിച്ചു. മുപ്പത്തിരണ്ടാത്തെ പ്രസിഡന്റാണ് കാര്‍ലോസ്.

ബോംബെയില്‍ ജനിച്ചു വളര്‍ന്ന അറുപത്തിരണ്ടുക്കാരനായ കാര്‍ലോസ് 1971 ല്‍ 15ാം വയസ്സിലാണ് വിധവയായ മാതാവിനോടൊപ്പം അമേരിക്കയില്‍ എത്തിയത്. പത്തു വര്‍ഷത്തിനുശേഷമാണ് കാര്‍ലോസിന് അമേരിക്കന്‍ പൗരത്വം ലഭിച്ചത്. സോക്കര്‍ ജ്വരം തന്റെ രക്തത്തിന്റെ ഭാഗമാണെന്നാണ് കാര്‍ലോസ് പറയുന്നതു ഹാര്‍വാര്‍ഡില്‍ നിന്നും ബിസിനസ്സ് ബിരുദം നേടി.

കഴിഞ്ഞ രണ്ടു വര്‍ഷം ഫെഡറേഷന്റ് വൈസ് പ്രസിഡന്റായിരുന്നു. 2006 മുതല്‍ ഫെഡറേഷന്റെ പ്രസിഡന്റും ഇന്ത്യന്‍ വംശജനുമായിരുന്ന സുനില്‍ ഗുലാത്തി വീണ്ടും തിരഞ്ഞെടുപ്പിന് ഇല്ലാ എന്ന് പ്രഖ്യാപിച്ചതിനെ തുടര്‍ന്നാണ് കാര്‍ലോസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്.

2018 ലെ റഷ്യന്‍ വേള്‍ഡ് കപ്പില്‍ അമേരിക്ക പരാജയപ്പെട്ടത്. സുനിലിന്റെ പിന്‍വാങ്ങലിനു കാരണമായി ചൂണ്ടികാണിക്കപ്പെടുന്നു.

1998 ല്‍ ആദ്യമായി ഫെഡറഷേഷന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ വിജയിയായിരുന്നു കാര്‍ലോസ്.

നാലു വര്‍ഷത്തേക്കാണ് യു.എസ്. സോക്കര്‍ ഫെഡറേഷന്റെ തലപ്പത്തേക്ക് കാര്‍ലോസ് തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്.