കൊഹ്ലി ദയവായി പാക് സൂപ്പര്‍ ലീഗിലേക്ക് വരൂ’ ; ഇന്ത്യന്‍ നായകനെ പാകിസ്താനിലേക്ക് ക്ഷണിച്ച് പാക് ആരാധകര്‍

കരുത്തുറ്റ ബാറ്റിംഗ് മികവില്‍ ലോകമെമ്പാടും ആരാധകരെ സൃഷ്ട്ടിച്ച ഇന്ത്യന്‍ റണ്‍മെഷിന്‍ വിരാട് കോഹ്ലിക്ക്,. ഇന്ത്യയുടെ ബന്ധവൈരികളായ പാകിസ്താനില്‍ നിന്ന് പോലും വലിയൊരു ശതമാനം ആരാധകരുണ്ട്. അത് തെളിയിക്കുന്നതാണ് പാകിസ്താന്‍ സൂപ്പര്‍ ലീഗില്‍ കളിക്കിടെ പ്രത്യക്ഷപ്പെട്ട ഒരു പോസ്റ്റര്‍. ഇസ്ലാമാബാദ് യുണൈറ്റഡും ഖ്വറ്റ ഗ്ലാഡിയേറ്റേഴ്സും തമ്മിലുള്ള മത്സരത്തിലാണ് ആ ബാനര്‍ പ്രത്യക്ഷപ്പെട്ടത്.

‘പി എസ് എല്ലില്‍ ഞങ്ങള്‍ക്ക് കോഹ്ലിയേ വേണമെന്ന് ആവശ്യമാണ് ആ ഫ്ളക്സില്‍ എഴുതിയിരിക്കുന്നത്.
ഐ പി എല്ലിലു ബദലായി തുടങ്ങിയ പി.എസ്.എല്‍ പക്ഷെ ക്രിക്കറ്റ് ആരാകരുടെ ശ്രദ്ധ പിടിച്ചുപറ്റാന്‍ കഴിയാതെ പോയി. പി.എസ്.എല്ലിന്റെ മൂന്നാമത്തെ എഡിഷനാണ് ഇപ്പോള്‍ നടക്കുന്നത്.