ഇന്ത്യന്‍ സൈന്യത്തിന് നാണക്കേടായി മുതിര്‍ന്ന വനിതാ മേജറും കമാന്‍ഡോയും തമ്മില്‍ അവിഹിത ബന്ധം
സൈന്യത്തിന് നാണക്കേടായി സൈന്യത്തിനകത്ത് ഉന്നത ഉദ്യോഗസ്ഥര്‍ തമ്മിലുള്ള അവിഹിത ബന്ധത്തില്‍ ഞെട്ടിത്തരിച്ചിരിക്കുകയാണ് സൈന്യം. ഉത്തരമേഖലയിലെ സൈനിക യൂണിറ്റില്‍ ഉദ്യോഗസ്ഥയായ വനിതാ മേജറും സ്പെഷ്യല്‍ ഫോഴ്സ് കമാന്‍ഡോ ഗ്രൂപ്പിലെ മേജറും തമ്മിലാണ് അവിഹിത ബന്ധം ഉണ്ടായിരിക്കുന്നത്. ഇവരുടെ ബന്ധത്തിനെ പറ്റി സപെഷ്യല്‍ ഫോഴ്സ് ഉദ്യോഗസ്ഥന്റെ ഭാര്യ പരാതി നല്‍കിയതോടെയാണ് സംഭവം പുറം ലോകം അറിയുന്നതും തുടര്‍ന്ന് ഇരുവര്‍ക്കുമെതിരെ നടപടി എടുക്കാന്‍ സൈന്യം നിര്‍ബന്ധിതമായതും. സൈന്യത്തിന്റെ ജമ്മു കശ്മീര്‍ മേഖലയിലെ ഒരു യൂണിറ്റിലെ ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് നടപടിയെന്ന് സൈന്യത്തിന്റെ ഉത്തരമേഖലാ ആസ്ഥാനത്തുനിന്ന് പുറപ്പെടുവിച്ച ഉത്തരവില്‍ വ്യക്തമാക്കുന്നു. ഇന്ത്യന്‍ സൈന്യത്തിന്റെ ചട്ടങ്ങള്‍ക്കും ധാര്‍മികതയ്ക്കും നിരക്കാത്തവിധത്തിലുള്ള പെരുമാറ്റങ്ങള്‍ ഈ ഉദ്യോഗസ്ഥരില്‍നിന്ന് ഉണ്ടായതായി വ്യക്തമാക്കുന്ന തെളിവുകള്‍ അന്വേഷണത്തില്‍ ലഭിച്ചതായി അന്വേഷണ നടപടികളുടെ ഭാഗമായി സൈനിക കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
മേജറുടെ ഭാര്യ സൈന്യത്തിന്റെ വൈവ്സ് വെല്‍ഫെയര്‍ അസോസിയേഷന്റെ അധ്യക്ഷയാണ്. സൈനികരുടെ കുടുംബ പ്രശ്നങ്ങളില്‍ ഇടപെട്ട് അവ പരിഹരിക്കുകയാണ് ഇവരുടെ ജോലി. കഴിഞ്ഞ ദിവസം ഇരുവരുടെയും ബന്ധത്തെ കുറിച്ച് അറിഞ്ഞ ഭാര്യ സൈനിക നേതൃത്വത്തിന് പരാതി നല്‍കുകയായിരുന്നു. ഭര്‍ത്താവിനെതിരെ ശക്തമായ തെളിവുകള്‍ ഇവര്‍ ഹാജരാക്കിയിട്ടുണ്ട്. ഇരുവരും തമ്മിലുള്ള ചിത്രങ്ങള്‍ വീഡിയോകള്‍ എന്നിവയും കൈമാറിയിട്ടുണ്ട്.ഇവ തെളിവായി പരിഗണിക്കുമെന്ന് സൈനിക നേതൃത്വം വ്യക്താക്കിയിട്ടുണ്ട്. ഇവര്‍ ഇന്ത്യന്‍ സൈന്യത്തിന്റെ നിയമങ്ങള്‍ക്കും ധാര്‍മികതയ്ക്കും എതിരായിട്ടാണ് പ്രവര്‍ത്തിച്ചതെന്ന് സൈനിക വക്താവ് പറഞ്ഞു. മേജറിന്റെ ഭാര്യ കൈമാറിയ തെളിവുകള്‍ ധാരാളമാണ്. ഇവര്‍ക്കെതിരെ വകുപ്പുതല നടപടിക്കും സൈന്യം ശുപാര്‍ശ ചെയ്തിട്ടുണ്ട്. അതേസമയം ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് സൈനിക കോടതിയില്‍ ഹാജരാക്കി. രണ്ട് ഉദ്യോഗസ്ഥരും തമ്മില്‍ കശ്മീരില്‍ വച്ചാണ് പരിചയപ്പെടുന്നത്. ബുര്‍ഹാന്‍ വാനിയെ വധിച്ചതിനെ തുടര്‍ന്നുള്ള സംഘര്‍ഷം നിയന്ത്രിക്കാനായിരുന്നു ഇരുവരും കശ്മീരിലെത്തിയത്. നേരത്തെ സൈനിക ഉദ്യോഗസ്ഥന്‍ ദക്ഷിണേന്ത്യയിലായിരുന്നു സേവനം ചെയ്തിരുന്നത്. പ്രത്യേക സാഹചര്യത്തിലായിരുന്നു മാറ്റം വേണ്ടി വന്നത്. അതേസമയം ആരോപണം സൈനിക ഉദ്യോഗസ്ഥനും ഉദ്യോഗസ്ഥയും നിഷേധിച്ചിട്ടുണ്ട്. തന്റെ ഭാര്യയുടെ ആരോപണങ്ങള്‍ തെറ്റായതും അടിസ്ഥാനരഹിതവുമാണെന്ന് ഇരുവരും കോടതിയില്‍ പറഞ്ഞു. എന്നാല്‍ മേജറുടെ ഭാര്യ സമര്‍പ്പിച്ച ആറ് ചിത്രങ്ങളും ഒരു സിഡിയും കോടതി പ്രധാന തെളിവായി പരിഗണിച്ചിട്ടുണ്ട്.