ഇത് താന്‍ രജനി സ്‌റ്റൈല്‍; പുതിയ റെക്കോര്‍ഡ് സ്വന്തമാക്കി ‘കാല’ ടീസര്‍
സ്‌റ്റൈല്‍ മന്നന്‍ രജനീകാന്തിന്റെ പുതിയ ചിത്രം ‘കാല’യുടെ ടീസറിനു യൂട്യൂബില്‍ വന്‍ വരവേല്‍പ്പ്.ഒരു ദിവസം കൊണ്ട് 5 കോടിയിലധികം വ്യവാണ് ടീസറിന് ലഭിച്ചിരിക്കുന്നത്. ടീസറിപ്പോള്‍ യു ട്യൂബ് ട്രെന്‍ഡിങ്ങില്‍ ഒന്നാം സ്ഥാനത്തെത്തി നില്‍ക്കുകയാണ്.
പാ രഞ്ജിത്തിന്റെ സംവിധാനത്തിലെത്തുന്ന ചിത്രത്തില്‍ കാല എന്ന ബോംബൈ അധോലോക നായകന്റെ കഥാപാത്രത്തെയാണ് രജനി അവതരിപ്പിക്കുന്നത്. കരികാലന്‍ എന്നാണ് സിനിമയുടെ ടാഗ് ലൈന്‍. കബാലിയെ പോലെ കാലയും ദലിത് രാഷ്ട്രീയം പ്രമേയമായിട്ടാണ് വരുന്നത്. കറുപ്പ് ഷര്‍ട്ടും കറുപ്പ് മുണ്ടുമാണ് കരികാലന്റെ വേഷം. കറുപ്പ് തൊഴിലാളിവര്‍ഗത്തിന്റെ നിറമാണ്. എന്റെ കോളനിയില്‍ വന്ന് നോക്ക് ചെളിയും പൊടിയുമെല്ലാം മഴവില്ല് പോലെ കാണാമെന്ന രജനികാന്തിന്റെ ഡയലോഗും ഇതിനോടകം വൈറലായിട്ടുണ്ട്.
ഹുമ ഖുറേഷി, അഞ്ജലി പാട്ടില്‍, സമുദ്രകനി, പങ്കജ് ത്രിപതി എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. വണ്ടര്‍ബാര്‍ ഫിലിംസിന്റെ ബാനറില്‍ ധനുഷ് ആണ് നിര്‍മാണം. സംഗീതം സന്തോഷ് നാരായണന്‍, എഡിറ്റിങ് ശ്രീകര്‍ പ്രസാദ്. സ്റ്റണ്ട് ദിലിപ് സുബ്രഹ്മണ്യന്‍. ഏപ്രില്‍ 27നു ചിത്രം റിലീസ് ചെയ്യും.