വിയന്നയിലെ മലയാളി കത്തോലിക്ക സമൂഹത്തിന്റെ വാര്‍ഷിക ധ്യാനം മാര്‍ച്ച് 21ന് ആരംഭിക്കും

വിയന്ന: മലയാളി കത്തോലിക്ക സമൂഹത്തിന്റെ ഈ വര്‍ഷത്തെ വാര്‍ഷിക ധ്യാനം പ്രശസ്ത വചന പ്രാഭഷകനും കാലടി ദിവ്യ കാരുണ്യ ആശ്രമം ഡയറക്ടറുമായ ഫാ. ജോര്‍ജ് കരിന്തോളില്‍ എം.സി.ബി.എസ് നയിക്കും. സ്റ്റഡ്ലൗ ദേവാലയത്തില്‍ മാര്‍ച്ച് 21 മുതല്‍ 24 വരെയാണ് ധ്യാനം.

മാര്‍ച്ച് 21ന് (ബുധന്‍) രാവിലെ 9 മുതല്‍ വൈകിട്ട് 5.30 വരെയും, 22ന് 9 മുതല്‍ വൈകിട്ട് 6 വരെയും, 23ന് 9 മുതല്‍ വൈകിട്ട് 6 വരെയും, 24ന് (സമാപന ദിനം ) 9 മുതല്‍ 4 മണി വരെയുമാണ് ധ്യാന സമയം. ആരധനയോടു കൂടി ധ്യാനം സമാപിക്കും. 10 യുറോയാണ് റെജിസ്റ്റ്‌റേഷന്‍ ഫീസായി നല്‌കേണ്ടത്. ധ്യാന ദിവസങ്ങളില്‍ ഉച്ച ഭക്ഷണം വളരെ മിതമായ നിരക്കില്‍ ലഭിക്കും.

വിയന്നയിലെ മലയാളി ഇടവകയിലെ വാര്‍ഷിക ധ്യാനത്തില്‍ പങ്കെടുക്കുവാന്‍ മുഴുവന്‍ മലയാളികളെയും പള്ളി കമ്മിറ്റി ക്ഷണിച്ചു. മാര്‍ച്ച് 25ന് ഓശാന ഞായര്‍ തിരുകര്‍മ്മങ്ങള്‍ മെഡിലിങ് ദേവാലയത്തില്‍ ഉച്ച കഴിഞ്ഞു 3 മണിയ്ക്ക് ആരംഭിക്കും.