പണമെറിഞ്ഞു തന്നെയാണ് ബിജെപി ജയിക്കുന്നത്; നാഗാലാന്റില്‍ ജയപ്പിച്ചതിനു ജനങ്ങള്‍ക്ക് ബിജെപി സ്ഥാനാര്‍ഥി നോട്ട് എറിഞ്ഞു നല്‍കുന്ന വീഡിയോ പുറത്ത്

ത്രിപുര,മേഘാലയ, നാഗാലാന്റ് സംസ്ഥാനങ്ങളില്‍ ഭരണത്തിലെത്തിയ ബി.ജെ.പി ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ മേധാവിത്വം തുടരുമ്പോള്‍, ബി.ജെ.പി തെരഞ്ഞെടുപ്പില്‍ ജയിക്കുന്നത് പണമെറിഞ്ഞാണെന്ന പ്രതിപക്ഷ ആരോപണം ശരിവയ്ക്കുന്നതാണ് ഈ വീഡിയോ.

നാഗാലാന്‍ഡില്‍ തന്നെ ജയിപ്പിച്ചതിനു ജനങ്ങള്‍ക്ക് നോട്ട് എറിഞ്ഞു നല്‍കി ബിജെപി സ്ഥാനാര്‍ഥി നടത്തിയ വിജയ ആഘോഷമാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്. ബിജെപി സ്ഥാനാര്‍ത്ഥി ഖെഹോവിയാണ് കെട്ടിടത്തിന്റെ മുകളില്‍ നിന്ന് താഴെ നില്‍ക്കുന്ന ആളുകള്‍ക്ക് പണം എറിഞ്ഞു നല്‍കി വിവാദത്തില്‍പ്പെട്ടിരിക്കുന്നത്.

സോഷ്യല്‍ മീഡിയില്‍ തരംഗമായി മാറിയ വീഡിയോയില്‍ 200,500 രൂപ നോട്ടുകളാണ് സ്ഥാനാര്‍ത്ഥി എറിയുന്നത്.