കാസര്‍കോട് കാണാതായ സ്‌കൂള്‍ വിദ്യാര്‍ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി; മൃതദേഹം അഴുകിയ നിലയില്‍
കാസര്‍കോട്: ദുരുഹ സാഹചര്യത്തില്‍ കാണാതായ സ്‌കൂള്‍ വിദ്യാര്‍ഥിയെ റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കീഴൂര്‍ സ്വദേശിയും മാങ്ങാട് ചോയിച്ചിങ്കല്ലിലെ താമസക്കാരനുമായ ജാഫറിന്റെ മകന്‍ മുഹമ്മദ് ജാസിറിന്റെ (15) മൃതദേഹമാണ് തിങ്കളാഴ്ച പുലര്‍ച്ചെ കളനാട് ഓവര്‍ ബ്രിഡ്ജിനു സമീപത്തെ റെയില്‍വെ ട്രാക്കില്‍ കണ്ടെത്തിയത്.
ചട്ടഞ്ചാല്‍ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്ന ജാസിര്‍,സ്‌കൂളിലെ യാത്രയയപ്പ് പരിപാടിക്ക് വസ്ത്രം വാങ്ങാനെന്ന് പറഞ്ഞ് വ്യാഴാഴ്ച വൈകിട്ടാണ് വീട്ടില്‍ നിന്നിറങ്ങിയത്. രാത്രി ഏറെ വൈകിയിട്ടും കാണാത്തതിനെത്തുടര്‍ന്ന് രക്ഷകര്‍ത്താക്കള്‍ പോലീസില്‍ വിവരമറിയിക്കുകയും, തുടര്‍ന്ന് പോലീസും ബന്ധുക്കളും നാട്ടുകാരും പൊതുപ്രവര്‍ത്തകരുമെല്ലാം ജാസിറിനുവേണ്ടിയുള്ള അന്വേഷണം നടത്തിവരികയായിരുന്നു. എന്നാല്‍ കണ്ടെത്താനായില്ല,ഇന്ന് പുലര്‍ച്ചെ അഴുകിയ നിലയിലാണ് ജാസിറിന്റെ മൃതദേഹം കളനാട് ഓവര്‍ ബ്രിഡ്ജിനു സമീപത്തെ റെയില്‍വെ ട്രാക്കിലെ ഓവു ചാലില്‍ കണ്ടെത്തിയത്.
സംഭവത്തില്‍ ജാസിറിന്റെ കൂട്ടുകാരായ നാലു പേരേ പോലീസ് കസ്റ്റഡിയിയിലെടുത്തു ചോദ്യം ചെയ്തുവരികയാണ്.