കോഴ കൈപ്പറ്റിയതിനു തെളിവില്ല; ബാര്‍കോഴ കേസില്‍ മാണിയെ കുറ്റവിമുക്തനാക്കി വീണ്ടും വിജിലന്‍സ് റിപ്പോര്‍ട്ട്

തിരുവനന്തപുരം: ബാര്‍കോഴ കേസില്‍ കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ കെ.എം മാണിക്കെതിരേ തെളിവില്ലെന്ന് വീണ്ടും വിജിലന്‍സ്. മാണി കോഴവാങ്ങിയതിന് ഒരു തെളിവും ഇതുവരെ ലഭിച്ചിട്ടില്ലെന്ന് കാണിച്ച് വിജിലന്‍സ് ഇന്ന് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി.

യു.ഡി.ഫ് ഭരണത്തില്‍ രണ്ട് തവണ മാണിയെ കുറ്റവിക്തനാക്കി വിജിലന്‍സ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എന്നാല്‍ പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെ കേസില്‍ തുടരന്വേഷണത്തിന് വിജിലന്‍
സ് ഉത്തരവിടുകയായിരുന്നു

ഇതില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാത്തതില്‍ വിജിലന്‍സിനെ വിമര്‍ശിച്ച് കൊണ്ട് 45 ദിവസത്തെ സമയവും ഹൈക്കോടതി നല്‍കിയിരുന്നു. ഇതിന്റെ കാലാവധി ഇന്നലെ അവസാനിച്ചതോടെയാണ് മൂന്നാമത് റിപ്പോര്‍ട്ടും പുതിയ വിജിലന്‍സ് ഡയറക്ടര്‍ എന്‍.പി അസ്താനയുടെ നിര്‍ദേശ പ്രകാരം ഇ്ന്ന് സമര്‍പ്പിച്ചത്.