സണ്ണി ചേച്ചി ഇതൊക്കെ എപ്പോ? ഇരട്ടക്കുട്ടികളുടെ അമ്മയായി വീണ്ടും ഞെട്ടിച്ച് സണ്ണി ലിയോണ്‍

ലുക്ക് കൊണ്ട് ആരാധകരെ ഞെട്ടിച്ച സണ്ണി ലിയോണ്‍ ഒരു പെണ്‍കുഞ്ഞിനെ ദത്തെടുത്ത് ഈ അടുത്ത കാത്ത് ആരാധകരെ ഞെട്ടിച്ചിരുന്നു. ഇപ്പോഴിതാ ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്‍കി വീണ്ടും ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ് സണ്ണി. ഒരുകാലത്ത് ഇന്ത്യയുടെ പോണ്‍ സിനിമാ വ്യവസായത്തെ പിടിച്ചുകുലുക്കിയിരുന്ന സണ്ണി അമ്മയായി എന്നത് ആരാധകരില്‍ അമ്പരപ്പ് ഉളവാക്കിയിരിക്കുകയാണ്. അഷര്‍ സിങ് വെബ്ബര്‍, നോവ സിങ് വെബ്ബര്‍ എന്നാണ് അരുമകള്‍ക്ക് സണ്ണി പേര് നല്‍കിയിരിക്കുന്നത്. നേരത്തെ നിഷ വെബ്ബര്‍ എന്ന കുട്ടിയെ ദത്തെടുത്ത സണ്ണിക്കും ഭര്‍ത്താവ് ഡാനിയല്‍ വെബ്ബര്‍ക്കും ഇതോടെ മക്കള്‍ മൂന്നായി. സണ്ണി തന്നെയാണ് മൂന്ന് മക്കള്‍ക്കുമൊപ്പമുള്ള ഫോട്ടോ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്.

എന്നാല്‍, സണ്ണിയുടെ ഈ പോസ്റ്റ് കണ്ട് പലരും ഞെട്ടിയിരിക്കുകയാണ്. സണ്ണി ഗര്‍ഭിണിയായിരുന്നോ? ഈ ഇരട്ടകളെ സണ്ണി പ്രസവിച്ചതു തന്നെയോ തുടങ്ങിയ സംശയങ്ങള്‍ ഉന്നയിച്ചവര്‍ നിരവധിയാണ്.


സംഗതി എന്തായാലും ഈ ചിത്രം വലിയ ചര്‍ച്ചകള്‍ക്കാണ് തിരികൊളുത്തിയത്. കുടുംബവുമൊന്നിച്ചുള്ള ചിത്രം പങ്കുവച്ചു കൊണ്ട് സണ്ണി കുറിച്ചതിങ്ങനെ:

‘എല്ലാം ദൈവത്തിന്റെ പദ്ധതിയാണ്… 2017 ജൂണ്‍ 21, അന്നായിരുന്നു ഞാനും ഡാനിയലും ആ സത്യം മനസിലാക്കിയത്. അധികം കാലതാമസമില്ലാതെ തന്നെ ഞങ്ങള്‍ക്ക് മൂന്നു കുഞ്ഞുങ്ങളാകുമെന്ന്. ഒരു കുടുംബമുണ്ടാകാന്‍ ഞങ്ങള്‍ കുറെ ഏറെ പരിശ്രമിക്കുകയും പദ്ധതി തയ്യാറാക്കുകയും ചെയ്തിരുന്നു. അങ്ങനെ വര്‍ഷങ്ങള്‍ക്ക് ശേഷം ഞങ്ങളുടെ കുടുംബം പൂര്‍ണമായിരിക്കുന്നു ഇവരോടൊപ്പം. അഷര്‍ സിങ് വെബ്ബര്‍, നോവ സിങ് വെബ്ബര്‍, നിഷ കൗര്‍ വെബ്ബര്‍. കുറച്ച് ആഴ്ചകള്‍ക്ക് മുന്‍പാണ് ഞങ്ങളുടെ മിടുക്കന്മാരായ ആണ്‍കുട്ടികള്‍ ജനിച്ചത്. എന്നാല്‍ ഞങ്ങളുടെ മനസ്സിലും കണ്ണിലും അവര്‍ വര്‍ഷങ്ങളായി ജീവിക്കാന്‍ തുടങ്ങിയിട്ട്. ദൈവം ഞങ്ങള്‍ക്കായി വളരെ പ്രത്യേകമായതെന്തോ കരുതി വച്ചിരുന്നു. അതാണ് ഞങ്ങള്‍ക്ക് ഈ വലിയ കുടുംബത്തിനെ തന്നത്. ഈ മൂന്നു കുസൃതിക്കുടുക്കകളെ ഓര്‍ത്ത് അഭിമാനം കൊള്ളുന്ന മാതാപിതാക്കളാണ് ഞങ്ങള്‍.’