അപൂര്‍വ്വ രോഗത്തിന്‍റെ പിടിയില്‍ ബോളിവുഡ് നടന്‍ ഇര്‍ഫാന്‍ ഖാന്‍ ; ഞെട്ടലില്‍ സിനിമാലോകം
മുംബൈ : പ്രശസ്ത ബോളിവുഡ് താരം ഇര്‍ഫാന്‍ ഖാന്‍ ആണ് തനിക്ക് അപൂര്‍വ്വമായ ഒരു രോഗം പിടിപെട്ട വിവരം തന്റെ ആരാധകരെ അറിയിച്ചിരിക്കുന്നത്. താന്‍ കടന്ന് പോവുന്ന അവസ്ഥയെ കുറിച്ചുള്ള കാര്യം താരം തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ പുറത്ത് വിട്ടത്. പത്ത് ദിവസത്തിനുള്ളില്‍ രോഗ നിര്‍ണയം നടത്തുമെന്നും അതിന് ശേഷം കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിടുമെന്നുമാണ് താരം പറയുന്നത്. ചില ദിവസങ്ങളില്‍ നമ്മള്‍ ഉറങ്ങി എഴുന്നേല്‍ക്കുന്നത് ഒരു ഞെട്ടലോടെയാണ്. ജീവിതം ചിലപ്പോഴൊക്കെ അങ്ങനെയാണ്. കഴിഞ്ഞ പതിനഞ്ച് ദിവസം എന്റെ ജീവിതം കടന്ന് പോയത് ഒരു നിഗൂഡതകളൊളിപ്പിച്ച കഥ പോലെയായിരുന്നു. വേറിട്ട കഥകള്‍ തേടി നടന്നപ്പോള്‍ ഞാന്‍ ഒരിക്കലും കരുതിയിരുന്നില്ല അതൊരു വേറിട്ട രോഗത്തിലേക്കും എന്നെ കൊണ്ടെത്തിക്കുമെന്ന്.
ഒരിക്കലും ഞാന്‍ തളരില്ല, അതിനോട് പോരാടുക തന്നെ ചെയ്യും. അതിന് എനിക്കൊപ്പം എന്റെ കുടുംബവും സുഹൃത്തുക്കളുമുണ്ടെന്നും ഇര്‍ഫാന്‍ പറയുന്നു. ഇത്തരമൊരു വിഷമസ്ഥിതിയില്‍ നിന്നും പുറത്ത് കടക്കാന്‍ വേണ്ടിയുള്ള ശ്രമത്തിലാണ് ഞങ്ങളെല്ലാവരും. ഇതുപോലൊരു പരീക്ഷണം നടക്കുന്ന സമയത്ത് ഊഹപോഹങ്ങള്‍ പ്രചരിപ്പിക്കരുത്. പത്ത് ദിവസത്തിനുള്ളില്‍ രോഗം എന്താണെന്നുള്ള സ്ഥിതികരണം വരും. അതിനു ശേഷം അത് നിങ്ങളോട് ഞാന്‍ തന്നെ പറയുമെന്നും… നല്ലത് വരാന്‍ ആശംസിക്കു എന്നുമായിരുന്നു ഇര്‍ഫാന്‍ പറഞ്ഞിരുന്നത്. ഇതുവരെ ഇര്‍ഫാന്‍ ഖാന് അസുഖമുള്ളത് പോല ലക്ഷണങ്ങളൊന്നും പ്രകടിപ്പിച്ചിട്ടില്ലായിരുന്നു. അതിനാല്‍ താരം പുറത്ത് വിട്ട കുറിപ്പ് ആരാധകരെയും സിനിമാ പ്രവര്‍ത്തകരെയും ഒരുപോലെ ഞെട്ടിച്ചിരിക്കുകയാണ്.