ബ്രേക്ക് കിട്ടിയില്ല, അമിത വേഗതയിലെത്തിയ കാര്‍ പറന്നിറങ്ങിയത് വീടിന്റെ മുകളില്‍-വീഡിയോ

ഒറ്റ നോട്ടത്തില്‍ കണ്ടാല്‍ ഇതൊരു കാറിന്റെ പരസ്യമെന്നാകും ആദ്യം മനസില്‍ തോന്നുക. പക്ഷെ സംഭം അതാണ്. റോഡിലൂടെ പോകവേ നിയന്ത്രണം വിട്ട് സമീപത്തുള്ള വീടിന്റെ മേല്‍ക്കൂരയിലേക്ക് പതിച്ച കാറാണിത്. ഇതിന്റെ ചിത്രങ്ങളും വീഡിയോയും സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലാവുകയാണ്. ഹിമാചല്‍ പ്രദേശിലെ മണ്ഡി ജില്ലയിലെ സര്‍ഖഗാട്ടിലാണ് സംഭവം. റോഡില്‍ നിന്നും ഏകദേശം ഇരുപതടി അകലത്തിലുള്ള വീടിന്റെ മേല്‍ക്കൂരയിലേക്കാണ് വാഹനം പറന്നിറങ്ങിയത്.

ഇറക്കത്തില്‍ അമിത വേഗത്തിലെത്തിയ ബലെനോയുടെ ഡെല്‍റ്റ പതിപ്പാണ് അപകടത്തില്‍പ്പെട്ടത്. റോഡിലെ മീഡിയനില്‍ കയറി ഉയര്‍ന്ന് പൊങ്ങി വീടിന്റെ മേല്‍ക്കൂരയിലേക്ക് കാര്‍ ഇടിച്ചു കയറുകയായിരുന്നു. അപകടത്തില്‍ യാത്രക്കാര്‍ നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു. മേല്‍ക്കൂരയുടെ ഒരുഭാഗത്തുള്ള ഭിത്തിയില്‍ ഇടിച്ചാണ് കാര്‍ നിന്നത്. എന്തായാലും അപകടത്തിന്റെ വീഡിയോ ഇപ്പോള്‍ വൈറലാണ്.