ചൈനയുടെ ബഹിരാകാശ നിലയം ഉടന്‍ ഭൂമിയില്‍ പതിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ ; എവിടെയാണ് പതിക്കുക എന്ന് ഉറപ്പില്ലാതെ ചൈന
ഭൂമിയിലേയ്ക്ക് വീഴാന്‍ തയ്യറായി ചൈനയുടെ ആദ്യ ബഹിരാകാശ നിലയമായ തിയാങ്ഗോങ്-1. നിലയം ഒരു മാസത്തിനകം ഭൂമിയിലേക്ക് പതിക്കുമെന്ന് റിപ്പോര്‍ട്ട്. എന്നാല്‍ നിലയം എപ്പോള്‍ എവിടെ പതിക്കുമെന്ന് ശാസ്ത്രജ്ഞര്‍ക്കും കൃത്യമായ വിവരമില്ല. 8.5 ടണ്‍ ഭാരമുള്ള നിലയം ഏപ്രില്‍ ആദ്യവാരം ഇത് അന്തരീക്ഷത്തില്‍ പ്രവേശിക്കുമെന്നാണ് അമേരിക്കയുടെ എയ്റോസ്പെയ്സ് കോര്‍പ്പറേഷന്റെ കണക്ക്കൂട്ടല്‍. എന്നാല്‍ മാര്‍ച്ച് 24 നും ഏപ്രില്‍ 19 നും ഇടക്ക് എത്തുമെന്നാണ് യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സി പറയുന്നത്. 2016-ല്‍ തങ്ങള്‍ക്ക് തിയാങ്ഗോങ്-1 ന്റെ നിയന്ത്രണം നഷ്ടപ്പെട്ടെന്നും നിയന്ത്രണം പുനഃസ്ഥാപിക്കാന്‍ സാധിക്കില്ലെന്നും നേരത്തെ തന്നെ ചൈന അറിയിച്ചിരുന്നു.
നിലയത്തിന്റെ ചെറിയ അളവിലുള്ള അവശിഷ്ടങ്ങള്‍ മാത്രമെ ഭൂമിലേക്ക് എത്തൂ എന്നാണ് ചൈനീസ് ശാസ്ത്രജ്ഞര്‍ പറയുന്നത്. ഭൂരിപക്ഷം ഭാഗങ്ങളും അന്തരീക്ഷത്തില്‍ കത്തി നശിക്കും. എന്നാലും ഒരു ക്വിന്റലോളം ഭൂമിയില്‍ പതിക്കുമെന്നാണ് കരുതുന്നത്. 2011-ലാണ് ചൈന തിയാങ്ഗോങ്-1 വിക്ഷേപിച്ചത്. എന്നാല്‍ 2016 പ്രവര്‍ത്തനം നിലച്ച നിലയം ഭൂമിയെ വലംവെച്ച് വരികയായിരുന്നു. ഇതാണ് ഇപ്പോള്‍ രണ്ടു വര്‍ഷങ്ങള്‍ക്ക് ശേഷം ഭൂമിയില്‍ പതിക്കുവാന്‍ തയ്യാറാകുന്നത്. ജനവസ കേന്ദ്രങ്ങളില്‍ വീഴുമോ എന്ന ഭയത്തിലാണ് ശാസ്ത്രലോകം.