പ്രതിസന്ധിക്കിടെ മേഘാലയയില്‍ സാങ്മ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു;അംഗീകരിക്കാനാകില്ലെന്നും എച്ച്എസ്പിഡിപി
ഷില്ലോങ്: മേഘാലയയില്‍ ബിജെപി പിന്തുണയോടെ എന്‍പിപി സഖ്യസര്‍ക്കാര്‍ അധികാരമേറ്റു. കോണ്‍റാഡ് സാങ്മ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. അതെ സമയം സത്യപ്രതിജ്ഞ ചടങ്ങ് തുടങ്ങും മുൻപ് തന്നെ ബിജെപിക്കെതിരെ രംഗത് വന്നിരിക്കുകയാണ്. ഹില്‍ സ്റ്റേറ്റ് പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി. രണ്ട് സീറ്റുള്ള ബിജെപിയെ ആവശ്യമില്ലെന്നാണ് സഖ്യകക്ഷിയായ എച്ച് .എസ്.പി.ഡി.പി അറിയിച്ചിരിക്കുന്നത്. ഇത് ബിജെപിയെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.
21 സീറ്റുകള്‍ നേടിയ ഏറ്റവും വലിയ ഒറ്റ കക്ഷിയായ കോണ്‍ഗ്രസ്സിനെ മറികടന്ന് കൊണ്ടാണ് അഞ്ച് കക്ഷികളുടെ സഖ്യവുമായി ഭരണത്തിലേറാന്‍ വെറും രണ്ട് സീറ്റുകള്‍ മാത്രം നേടിയ ബിജെപി കോപ്പു കൂട്ടിയത്. എന്നാല്‍ സത്യപ്രജ്ഞാ ചടങ്ങിനോടൊപ്പം തന്നെ ബിജെപിയെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ് എച്ചഎസ്പിഡിപിയുടെ നിലപാട്. മുഖ്യമന്ത്രിയായി ചുമതലയേല്‍ക്കുന്ന കോണ്‍റാഡ് സാങ്മയെ അംഗീകരിക്കാനാകില്ലെന്നും എച്ച്എസ്പിഡിപി നിലപാട് വ്യക്തമാക്കിയിട്ടുണ്ട്.
സാങ്മയെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചത് സഖ്യകക്ഷികളോട് ആലോചിക്കാതെയാണെന്നാണ് എച്ചഎസ്പിഡിപി പ്രസിഡന്റ് ബസൈവ്‌മോയിറ്റിന്റെ ആരോപണം. മേഘാലയയിലെ പ്രാദേശിക പാര്‍ട്ടികള്‍ സഖ്യകക്ഷിയായി ഭരിക്കുന്ന സര്‍ക്കാരില്‍ ബിജെപിയുടെ ആവശ്യമില്ലെന്നും ബസൈവ്‌മോയിറ്റ് അഭിപ്രായപ്പെട്ടു.19 സീറ്റുകള്‍ നേടി എന്‍പിപിയാണ് രണ്ടാമത്തെ വലിയ കക്ഷി. എന്‍പിപി സര്‍ക്കാര്‍ രൂപവത്കരണത്തിനു രണ്ട് അംഗങ്ങളുടെ ബലം മാത്രമേ ബിജെപിക്കുള്ളൂ. യുഡിപി(6), പിഡിഎഫ്(4),എച്ച്എസ്പിഡിപി(2), എന്നിങ്ങനെയാണ് മറ്റ് സഖ്യകക്ഷികളുടെ അംഗബലം.