കൊച്ചിയ്ക്ക് മുന്നയിപ്പുമായി ഫിഫയും; ഇനിയെങ്കിലും കണ്ണ് തുറക്ക്, ഇല്ലെങ്കില്‍ കാത്തിരിക്കുന്നത് വന്‍ ദുരന്തം

കൊച്ചി കലൂര്‍ സ്റ്റേഡിയത്തില്‍ കേരള ബ്ലാസ്റ്റേഴ്സിന്റെ മത്സരം കാണാനെത്തുന്ന ആരാധകരുടെ ആഹ്ലാദാരവത്തില്‍ സ്റ്റേഡിയം വിറകൊള്ളുന്ന വീഡിയോ കഴിഞ്ഞ ദിവസങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരിച്ചതോടെ, കൊച്ചിയില്‍ കളികാണാനെത്തുന്നവരുടെ സുരക്ഷ സംബന്ധിച്ച് വ്യാപകമായ ആശങ്കയാണ് ഇതോടെ ഉടലെടുത്തിരിക്കുന്നത്.

ഒടുവില്‍ ഇക്കാര്യത്തില്‍ ഇടപെട്ട് അണ്ടര്‍ 17 ലോകകപ്പ് ഡയറക്ടര്‍ ജാവിയര്‍ സിപ്പി രംഗത്ത് വന്നിരിക്കുകയാണ്. ട്വിറ്ററിലൂടെയാണ് സിപ്പി തന്റെ ആശങ്കകള്‍ പങ്കുവെച്ചത്.

ഏതൊരു നിഗമനങ്ങളിലേക്ക് എത്തുന്നതിനു മുമ്പ് ഇത് ഘടനാപരമായ എന്‍ജിനീയര്‍മാരെ കൊണ്ട് പരിശോധിപ്പിക്കണം. ലോകമെമ്പാടുമുള്ള ചില സ്റ്റേഡിയങ്ങള്‍ കുലുങ്ങാന്‍ രൂപകല്‍പ്പന ചെയ്തിട്ടുള്ളവയാണ്, പക്ഷേ ഇത് സ്റ്റേഡിയത്തിന്റെ മൂന്നാം ടയറില്‍ ഒരു വിള്ളലാണെന്ന് തോന്നുന്നു . മുകളിലത്തെ ടയര്‍ ഉപയോഗിക്കരുത് എന്നു ഞങ്ങള്‍ എപ്പോഴും പറഞ്ഞിട്ടുണ്ട്.ഈ വിഷയം ഗുരതരമായി അതികൃതര്‍ കാണണം’ സെപ്പി പറയുന്നു.

കഴിഞ്ഞ ദിവസം പുറത്ത് വന്ന ഒരു വീഡിയോയാണ് കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ പതിയിരിക്കുന്ന അപകടം തുറന്നു കാട്ടുന്നത്. സ്റ്റേജിയത്തിലെത്തിയ ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ ആഹ്ലാദാരവം പ്രകടിപ്പിക്കാനായി എഴുന്നേറ്റുനില്‍ക്കുമ്പോഴും ചാടുമ്പോഴുമെല്ലാം ഇപ്പോള്‍ ഇടിഞ്ഞുവീഴുമെന്ന മട്ടില്‍ വിറയ്ക്കുകയാണ് കൊച്ചി സ്റ്റേഡിയം.