ബ്ലാസ്റ്റേഴ്സിന്റെ തോല്‍വിയുടെ യഥാര്‍ത്ഥ കാരണം ഞെട്ടിപ്പിക്കുന്നത്; വെളിപ്പെടുത്തലുമായി ബ്ലാസ്റ്റേഴ്സ് താരങ്ങള്‍
ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്സിന്റെ മോശം പ്രകടനത്തിന്റെ കടുത്ത നിരാശയില്‍ നിന്നും ആരാധകര്‍ ഇപ്പോഴും മുക്തരല്ല. ബ്ലാസ്റ്റേഴ്സിന്റെ ഫേസ്ബുക് പേജിലും,കളിക്കാരുടെ ഒഫീഷ്യല്‍ പേജിലും മറ്റും ഈ നിരാശ പ്രകടമാണ്. എന്നാല്‍ തങ്ങളുടെ തോല്‍വിക്ക് പിന്നിലെ പ്രധാനകാരണം എന്താണെന്ന് വെളിപ്പെടുത്തി രംഗത്തു വന്നിരിക്കുകയാണ് പേരുവെളിപ്പെടുത്താത്ത ചില ബ്ലാസ്റ്റേഴ്സ് താരങ്ങള്‍. മിഡ് ഡേ ദിനപത്രത്തിനു നല്‍കിയ അഭിമുഖത്തിലാണ് മുന്‍ പരിശീലകന്‍ റെനെ മ്യൂലന്‍സ്റ്റീനും സൂപ്പര്‍ താരം ദിമിറ്റര്‍ ബെര്‍ബറ്റേവിനുമെതിരെ ബ്ലാസ്റ്റേഴ്സ് താരങ്ങള്‍ ആഞ്ഞടിച്ചത്.
ബ്ലാസ്റ്റേഴ്സിന്റെ തകര്‍ച്ചയുടെ കാരണങ്ങള്‍ തുടങ്ങിയത് സ്പെയിനില്‍ നടന്ന പ്രീ സീസണ്‍ മുതലാണെന്ന് ബ്ലാസ്റ്റേഴ്സ് താരങ്ങള്‍ പറയുന്നു. മാര്‍ബെല്ലയില്‍ സംഘടിപ്പിച്ച പ്രീസീസണില്‍ വളരെ മോശം ട്രെയിനിംഗായിരുന്നു തങ്ങള്‍ക്ക് ലഭിച്ചതെന്ന് താരങ്ങള്‍ വെളിപ്പെടുത്തുന്നു.
ഇന്ത്യന്‍ കളിക്കാരെ ഒരിക്കലും ബ്ലാസ്റ്റേഴ്സ് പരിശീലകാനായ റെനെ മ്യൂലന്‍സ്റ്റീന്‍ പിന്തുണച്ചിരുന്നില്ലത്രെ. ഇന്ത്യന്‍ താരങ്ങള്‍ക്ക് എന്തെങ്കിലും ഒരു ഗുണമുണ്ടെന്ന് പോലും അംഗീകരിക്കാത്ത റെനെ ആദ്യ മത്സര ശേഷമാണ് ഇന്ത്യന്‍ കളിക്കാര്‍ക്കും ഫുട്ബോള്‍ കളിക്കാന്‍ കഴിയും എന്ന് അംഗീകരിച്ചത് പോലും. പരിക്കേറ്റ താരങ്ങളോടും ശത്രുതാ മനോഭാവത്തോടെയായിരുന്നു റെനെയുടെ പെരുമാറ്റം. പരിക്കേറ്റ കളിക്കാരെ അദ്ദേഹം ഒരിക്കലും പ്രോത്സാഹിപ്പിച്ചില്ല,
അതെസമയം ഡേവിഡ് ജയിംസ് എത്തിയതോടെ കാര്യങ്ങള്‍ മാറിമറിഞ്ഞതായി ബ്ലാസ്റ്റേഴ്സ് താരങ്ങള്‍ പറയുന്നു. എല്ലാവര്‍ക്കും തുല്യപരിഗണ ഇതോടെ ടീമില്‍ ലഭ്യമായെന്നും താരങ്ങള്‍ കൂട്ടിച്ചേര്‍ത്തു.
ബെര്‍ബറ്റേവിനെതിരെ താരങ്ങള്‍ ചിലത് വെളിപ്പെടുത്തുന്നുണ്ട്. ബെര്‍ബ ഒരിക്കലും ഒരു ടീം പ്ലെയറായിരുന്നില്ലെന്ന് പറയുന്ന ബ്ലാസ്റ്റേഴ്സ് താരങ്ങള്‍ റെനെ ബെര്‍ബറ്റേവിന്റെ കടുത്ത ആരാധനായിരുന്നെന്നും വെളിപ്പെടുത്തുന്നു. ഇതിനാല്‍ തന്നെ ബെര്‍ബ ഒരു ടീം മീറ്റിംഗില്‍ പോലും പങ്കെടുത്തിരുന്നില്ലെന്നും താരങ്ങള്‍ തുറന്ന് പറയുന്നു.