സിറിയയില്‍ റഷ്യന്‍ വിമാനം തകര്‍ന്നുവീണു 32 മരണം ; അപകടം ലാന്‍ഡിംഗിനിടെ
ദമസ്‌കസ് : സിറിയയില്‍ റഷ്യന്‍ വിമാനം തകര്‍ന്ന് വീണ് 32 പേര്‍ കൊലപ്പെട്ടു. 26 യാത്രികരും ആറു വിമാനജീവനക്കാരുമാണ് മരിച്ചത്. അതേസമയം വിമാനത്തില്‍ ഏത്ര പേരുണ്ടെന്ന് ഇപ്പോഴും വ്യക്തമായിട്ടില്ല. അതേസമയം സാങ്കേതിക തകരാറാണ് അപകടത്തിന് കാരണമെന്നാണ് റഷ്യന്‍ പ്രതിരോധ മന്ത്രാലയം പറയുന്നത്. തകര്‍ന്നത് വീണത് സൈനിക വിമാനമാണെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നുണ്ട്. ഇക്കാര്യം പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചിട്ടില്ല. സിറിയയിലെ ലത്താക്കിയ പ്രവിശ്യയിലാണ് കൃത്യമായി വിമാനം തകര്‍ന്ന് വീണത്.
സംഭവത്തില്‍ അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്. ഹെമീമിം നാവികത്താവളത്തില്‍ ലാന്‍ഡിങ്ങിനിടെയാണ് അപകടം നടന്നത്. അന്റോനോവ് 26 വിഭാഗത്തില്‍ വിമാനമാണ് ഇത്. അതേസമയം സിറിയന്‍ സൈന്യം വിമാനത്തെ വെടിവച്ചിട്ടതല്ലെന്ന് റഷ്യന്‍ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. നേരത്തെ മോസ്‌കോയില്‍ റഷ്യന്‍ വിമാനം തകര്‍ന്ന് 71 പേര്‍ കൊല്ലപ്പെട്ടിരുന്നു. അന്ന് പറന്നുയര്‍ന്ന് ഏതാനും മിനിട്ടുകള്‍ക്കകമായിരുന്നു വിമാനം തകര്‍ന്ന് വീണത്.
തീപ്പിടിത്തമാണ് വിമാനം നിലം പതിക്കാനുള്ള കാരണമെന്ന് വ്യാപകമായി പ്രചരിക്കുന്നുണ്ട്. എന്നാല്‍ ഇത് റഷ്യ തള്ളിയിട്ടുണ്ട്. അപകടവുമായി ബന്ധപ്പെട്ട് നടക്കുന്ന അഭ്യൂഹങ്ങള്‍ റഷ്യന്‍ പ്രതിരോധ മന്ത്രാലയത്തെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്നതാണെന്ന് പ്രതിരോധ മന്ത്രാലയം പറഞ്ഞു. പ്രാഥമിക അന്വേഷണത്തില്‍ വിമാനം തകര്‍ന്നത് സാങ്കേതി കാരണങ്ങളാണെന്ന് കണ്ടെത്തിയിട്ടുണ്ട്. കൂടുതല്‍ കാര്യങ്ങള്‍ അന്വേഷണത്തിലൂടെ മാത്രമേ പറയാനാവൂ എന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.