ഉടന്‍ പണത്തില്‍ പെണ്‍കുട്ടിയെ പുറത്താക്കി ; മാത്തുകുട്ടിക്ക് സോഷ്യല്‍ മീഡിയയില്‍ പൊങ്കാല
മഴവില്‍ മനോരമയിലെ ഗെയിം ഷോ ആയ ഉടന്‍ പണത്തിനും അതിലെ അവതാരകര്‍ക്കും സോഷ്യല്‍ മീഡിയയില്‍ വ്യാപക പൊങ്കാല. കഴിഞ്ഞ എപ്പിസോഡില്‍ പങ്കെടുത്ത പെണ്‍കുട്ടിയെ അനാവശ്യമായി പ്രോഗ്രാമില്‍ നിന്നും പുറത്താക്കിയതാണ് സോഷ്യല്‍ മീഡിയയെ ചൊടിപ്പിച്ചത്. മത്സരാര്‍ത്ഥികള്‍ക്ക് രസകരമായ ടാസ്‌കുകളാണ് ഉടന്‍ പണത്തില്‍ നല്‍കുക. അക്കൂട്ടത്തില്‍ ക്വിസ് പരിപാടി ഉള്‍പ്പെടെയുണ്ട്. ഉത്തരം ശരിയാണ് എങ്കില്‍ എടിഎം മെഷീനില്‍ നിന്ന് പണം ലഭിക്കും. പൊതുവേ കാണികളേറെയുള്ള പരിപാടിയുടെ 84ാം എപ്പിസോഡാണ് വിവാദത്തിലായിരിക്കുന്നത്. എറണാകുളം സ്വദേശിനി ആന്‍സി കുര്യന്റെ ഫേസ്ബുക്ക് പോസ്റ്റാണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുന്നത്. 84ാം എപ്പിസോഡില്‍ മത്സരിച്ച പറവൂര്‍ സ്വദേശിനി ഷാഹിനയെ അവതാരകരില്‍ ഒരാളായ മാത്തുക്കുട്ടി മനപ്പൂര്‍വ്വം പുറത്താക്കിയെന്നും കൂടുതല്‍ പണം ഷാഹിന നേടുന്നത് ഒഴിവാക്കാന്‍ വേണ്ടിയായിരുന്നു അത് എന്നുമാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്.
ഈ എപ്പിസോഡില്‍ മല്‍സരിച്ച തലശ്ശേരിക്കാരി സനയെ ഇവര്‍ നല്ലപോലെ പ്രമോഷന് ഉപയോഗിച്ചിരുന്നു. കുട്ടി സ്വന്തം പിതാവിന്റെ ജോലി തുറന്നു പറഞ്ഞതും മറ്റും എല്ലാം ചാനല്‍ തന്നെ മുഖ്യമായി പ്രൊമോട്ട് ചെയ്തിരുന്നു. എന്നിട്ടാണ് ഇല്ലാത്ത കാരണം ചൊല്ലി ഷാഹിനയെ പുറത്താക്കുന്നത്. എളുപ്പം പുറത്താകുമെന്ന് കരുതിയ ഇവള്‍ ഒരു ലൈഫ് ലൈന്‍ പോലും എടുക്കാതെ മുന്നേറിയപ്പോള്‍, വളരെ നീചമായ മാര്‍ഗ്ഗത്തിലൂടെ ഡാന്‍സ് കളിപ്പിച്ചു ശരിയായില്ലെന്ന് വരുത്തി, പുറത്താക്കുകയായിരുന്നു മാത്തുകുട്ടി. ലൈഫ് ലൈന്‍ എടുക്കാതെ അമ്പതിനായിരം കിട്ടിയാല്‍ , അടുത്ത രണ്ടു ചോദ്യങ്ങള്‍ക്ക് ലൈഫ് എടുക്കുകയും അവസാന ചോദ്യത്തില്‍ പിന്മാറിയാല്‍ പോലും ഒരു ലക്ഷം കിട്ടുകയും ചെയ്യും. എന്നാല്‍ ചാനലിന്റെ കാശ് ലാഭിക്കാന്‍ വേണ്ടിയാണ് കുട്ടിയെ അകാരണമായി പുറത്താക്കിയത് എന്നും സോഷ്യല്‍ മീഡിയ ആരോപിക്കുന്നു. പരിപാടിക്ക് പണി കൊടുക്കണം എന്ന് കാട്ടി ധാരാളം ട്രോളുകള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.ആര്‍ജെ മാത്തുക്കുട്ടിയും കലേഷുമാണ് പരിപാടിയുടെ അവതാരകര്‍.
ആന്‍സിയുടെ പോസ്റ്റിന്റെ പൂര്‍ണ്ണരൂപം :
ഉടന്‍ പണം അവതരിപ്പിക്കുന്ന മാത്തുക്കുട്ടിയെ ക്കുറിച്ച് അല്പം കൂടെ സത്യസന്ധത പ്രതീക്ഷിച്ചിരുന്നു. പറവൂര്‍കാരി കൊച്ചിനോട് ഇവര്‍ ചെയ്തത് വളരെ മോശമായിപ്പോയി.
M80-ല്‍ സഞ്ചരിക്കുന്ന ആസ്മ രോഗിയായ പിതാവുള്ള വളരെ സാധാരണക്കാരായ കുടുംബത്തിലെ ഈ കുട്ടി, തന്റെ അച്ഛന്റെ ജോലി ലോകത്തിനുമുന്നില്‍ അഭിമാനത്തോടെ പറവൂര്‍ ശൈലിയില്‍ വിളിച്ചു പറഞ്ഞു ചങ്കൂറ്റവും കലര്‍പ്പില്ലാത്ത പിതൃസ്‌നേഹവും തെളിയിച്ചിരുന്നു.
എളുപ്പം പുറത്താകുമെന്ന് കരുതിയ ഇവള്‍ ഒരു ലൈഫ് ലൈന്‍ പോലും എടുക്കാതെ മുന്നേറിയപ്പോള്‍, വളരെ നീചമായ മാര്‍ഗ്ഗത്തിലൂടെ ഡാന്‍സ് കളിപ്പിച്ചു ശരിയായില്ലെന്ന് വരുത്തി, പുറത്താക്കുകയായിരുന്നു മാത്തുകുട്ടി.
ലൈഫ് ലൈന്‍ എടുക്കാതെ അമ്പതിനായിരം കിട്ടിയാല്‍ , അടുത്ത രണ്ടു ചോദ്യങ്ങള്‍ക്ക് ലൈഫ് എടുക്കുകയും അവസാന ചോദ്യത്തില്‍ പിന്മാറിയാല്‍ പോലും ഒരു ലക്ഷം കിട്ടുകയും ചെയ്യും .. എന്നാല്‍ ഓരോ എപ്പിസോഡിലും പരമാവധി ചെലവഴിക്കേണ്ട തുക ആദ്യമേ അവതാരകര്‍ക്ക് നിര്‍ദേശമുണ്ട്. അതിനുപ്പുറമെന്നു പോകുമെന്നു പേടിച്ചാണ് ഈ പിതൃശൂന്യ പ്രവര്‍ത്തനം മാത്തുകുട്ടി ആന്‍ഡ് ടീം നടത്തിയത്.
ഇവരുടെ താളത്തിന് അനുസരിച്ച് തുള്ളിയിട്ടും അതി സാധാരണക്കാരിയായ പതിനാറു കാരിയോട് റേറ്റിംഗിന് പരമാവധി അവളെ ഉപയോഗിച്ച ശേഷം രണ്ടു മുക്കാല്‍ ലാഭിക്കാന്‍ വേണ്ടി നൈസായി ഒഴിവാക്കിയത് ഒറ്റ അര്‍ത്ഥത്തില്‍ വിശേഷിപ്പിക്കാന്‍ വാക്കുകള്‍ ഇല്ല. അവള്‍ കറക്റ്റ് ആയി ഉത്തരം പറഞ്ഞ മുന്‍ ചോദ്യങ്ങളില്‍ തന്നെ ലൈഫ് ലൈന്‍ എടുത്തു തീര്‍ക്കാന്‍ നിര്‍ബന്ധിക്കുന്നുണ്ട് മാത്തുകുട്ടി എന്നതില്‍ നിന്ന് തന്നെ കാര്യങ്ങള്‍ വ്യക്തം.. ഡാന്‍സ് ആകട്ടെ ലൈഫ് എടുക്കാമെന്ന് പുറത്താക്കിയ ശേഷമാണ് പറയുന്നത് പോലും.
മാത്തുകുട്ടി താങ്കള്‍ മാന്യനാനെങ്കില്‍ നിഷ്‌കളങ്കയായ ആ കുട്ടിയോടു മാപ്പ് പറയുക. അല്ലെങ്കില്‍ ഇനിയും ഇത്തരം മഴവില്‍ വൃത്തികേടുകള്‍ തുടരുക.
പ്രേക്ഷകര്‍ വിഡ്ഢികളല്ല എന്ന് ചാനല്‍ പ്രവര്‍ത്തകര്‍ ഓര്‍ക്കാന്‍ വേണ്ടിയെങ്കിലും ദയവായി ഈ പോസ്റ്റ് സപ്പോട്ട് ചെയ്യുക ..