ഓസ്‌കാര്‍ ശില്‍പ്പം നൈസായിട്ട് അടിച്ചുമാറ്റി ഫേസ്ബുക്കില്‍ ലൈവില്‍ വന്നു; ഒടുവില്‍ പോലീസ് വന്ന് കൈയ്യോടെ പൊക്കി
ലോസ് ആഞ്ചലസ്: കഴിഞ്ഞ ദിവസം നടന്ന ഓസ്‌കാര്‍ പുരസ്‌കാരദാനത്തിന് ശേഷം അവാര്‍ഡ് മോഷ്ടിച്ചയാള്‍ അറസ്റ്റില്‍. മികച്ച നടിക്കുള്ള പുരസ്‌കാരം നേടിയ ഫ്രാന്‍സിസ് മക്‌ഡോര്‍മന്റിന്റെ ഓസ്‌കാര്‍ ശില്‍പ്പമാണ് ടെറി ബ്രയാന്റ് എന്നയാള്‍ അടിച്ചുമാറ്റിയത്. പുരസ്‌കാരദാനത്തിന് ശേഷം നടന്ന പാര്‍ട്ടിക്കിടയിലാണ് സംഭവം. അടിച്ചുമാറ്റിയ പുരസ്‌കാരവുമായി ഇയാള്‍ ഫേസ്ബുക്ക് ലൈവിലും വന്നു.
ഇതിനെ തുടര്‍ന്ന് ഒരു മാധ്യമപ്രവര്‍ത്തകന്‍ സംശയം പ്രകടിപ്പിച്ചപ്പോള്‍ ബ്രയാന്റ് പിടിയിലായി. അത്താഴ വിരുന്നിനിടെ മക്‌ഡോര്‍മന്റിന്റെ മേശപ്പുറത്തുനിന്നും ബ്രയാന്റ് ഓസ്‌കര്‍ അടിച്ചുമാറ്റുകയായിരുന്നു. ഗവര്‍ണേഴ്‌സ് ബാളിലെ പരിപാടിക്ക് ടിക്കറ്റ് എടുത്താണ് ബ്രയാന്റ് എത്തിയത്. ലോസ് ആഞ്ചലസ് പോലീസ് അറസ്റ്റ് ചെയ്ത ഇയാളെ 20,000 ഡോളര്‍ കെട്ടിവച്ച ശേഷം ജാമ്യത്തില്‍വിട്ടു.
ത്രീ ബില്‍ബോര്‍ഡ്‌സ് ഔട്ട്‌സൈഡ് എബ്ബിംഗ് മിസൗറിയിലെ പ്രകടനമാണ് ഫ്രാന്‍സിസ് മക്‌ഡോര്‍മന്റിനെ അവാര്‍ഡിന് അര്‍ഹയാക്കിയത്. രണ്ടാം തവണയാണ് മക്‌ഡോര്‍മന്റ് ഓസ്‌കര്‍ പുരസ്‌കാരത്തിനു അര്‍ഹയാകുന്നത്.