സൂപ്പര്‍ കപ്പ്: ഒരോ ടീമിലും ആറ് വിദേശ താരങ്ങളെ ഉള്‍പ്പെടുത്താം
ഐഎസ്എല്ലിന് ശേഷം നടക്കുന്ന സൂപ്പര്‍ കപ്പില്‍ ഒരു ടീമില്‍ 6 വിദേശ താരങ്ങളെ ഉലപ്പെടുത്താം. 25 അംഗടീമില്‍ ആറ് വിദേശ താരങ്ങളെയാണ് സ്വാകാഡില്‍ അനുവദിക്കുക. ഇതില്‍ അഞ്ച് വിദേശ താരങ്ങള്‍ക്ക് ഒരേസമയം കളത്തിലിറങ്ങാം.
നിലവില്‍ ഐ ലീഗിലെ ടീം സ്‌ക്വാഡില്‍ ആറ് കളിക്കാരും ഐഎസ്എല്ലില്‍ എട്ടു വിദേശ കളിക്കാര്‍ക്കുമാണ് ഇടമുളളത്. രണ്ട് ലീഗികളിലേയും ക്ലബ്ബുകളിലെ വിദേശ താരങ്ങളുടെ എണ്ണം തുല്യത വരുത്താന്‍ ആണ് ഐഎസ്എല്ലിലെ വിദേശ താരങ്ങളുടെ എണ്ണം ആറാക്കി കുറച്ചത്.
ഐഎസ്എല്ലില്‍ നിന്നും ഐ ലീഗില്‍ നിന്നും ആദ്യ ആറു സ്ഥാനകാര്‍ക്കായിരിക്കും സൂപ്പര്‍ കപ്പിലേക്ക് നേരിട്ടു യോഗ്യത ലഭിക്കുക. ശേഷിക്കുന്ന നാല് സ്ലോട്ടുകളിലേക്കുള്ള ടീമുകളെ ഐഎസ്എല്ലിലെയും ഐ ലീഗിലെയും ടീമുകളെ ഉള്‍പെടുത്തിയുള്ള യോഗ്യത റൗണ്ടിലൂടെയാകും നിശ്ചയിക്കുക.
16 ടീമുകള്‍ നാല് ഗ്രൂപ്പുകളാക്കി തിരിച്ചാണ് ടൂര്‍ണമെന്റ് നടക്കുക . യോഗ്യത മത്സരങ്ങള്‍ മാര്‍ച്ച് 12 മുതല്‍ മാര്‍ച്ച് 31 വരെ നടക്കും . ഫൈനല്‍ റൗണ്ടുകള്‍ മാര്‍ച്ച് 31 മുതല്‍ ഏപ്രില്‍ 22 വരെയാണ്.