യു പിയില്‍ അംബേദ്കറുടെ പ്രതിമ തകര്‍ത്തു ; പിന്നില്‍ സംഘപരിവാര്‍ എന്ന് ആരോപണം

മീററ്റ് : ത്രിപുരയില്‍ ലെനിന്‍ പ്രതിമകളും തമിഴ്‌നാട്ടില്‍ പെരിയാറിന്റെ പ്രതിമയും തകര്‍ത്തതിന് പിന്നാലെ അക്രമികള്‍ അംബേദ്കറുടെ പ്രതിമയും തകര്‍ത്തു. യുപിയിലെ മീററ്റില്‍ ബുധനാഴ്ച്ച പുലര്‍ച്ചയോടെയാണ് സംഭവം. രണ്ടു ദിവസം മുമ്പ് യുപിയിലെ അലിഗഢില്‍ അംബേദ്കര്‍ പ്രതിമയുടെ വിരലുകള്‍ അക്രമികള്‍ തകര്‍ത്തിരുന്നു. ഇതേ തുടര്‍ന്ന് പ്രദേശവാസികള്‍ പ്രതിഷേധിച്ചിരുന്നു.

തുടര്‍ന്ന്‍ വീണ്ടും പ്രതിമ തകര്‍ത്തതോടെ ദളിത് സമുദായക്കാരുടെ നേതൃത്വത്തില്‍ പ്രക്ഷോഭവും റോഡ് തടയലും ആരംഭിക്കുകയും സ്ഥലത്ത് എത്തിയ അധികൃതര്‍ പുതിയ പ്രതിമ നിര്‍മ്മിക്കാമെന്ന് ഉറപ്പു നല്‍കുകയും ചെയ്യുകയായിരുന്നു. സംഭവത്തിനു പിന്നില്‍ സംഘപരിവാര്‍ ആണെന്നും പ്രതിമ തകര്‍ത്ത സംഭവത്തില്‍ പോലീസ് കാര്യക്ഷമമായ നടപടിയെടുത്തില്ല എന്ന പേരില്‍ ജനങ്ങള്‍ തടിച്ചു കൂടിയത് നേരിയ സംഘര്‍ഷത്തിനു കാരണമായി.