സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപിച്ചു മികച്ച നടന്‍ ഇന്ദ്രന്‍സ്
കഴിഞ്ഞ വര്‍ഷത്തെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു മികച്ച നടനായി ഇന്ദ്രന്‍സ് തിരഞ്ഞെടുക്കപ്പെട്ടു. പാര്‍വതിയാണ് മികച്ച നടി. ടി.വി ചന്ദ്രന്‍ അധ്യക്ഷനായ അവാര്‍ഡ് നിര്‍ണയ സമിതിക്ക് മുന്‍പാകെ 110 ചിത്രങ്ങളാണ് പരിഗണനയ്ക്കുവന്നത്. ഇതിൽ 58 ചിത്രങ്ങളും പുതുമുഖ സംവിധായകരുടേതായിരുന്നു. ആളൊരുക്കം എന്ന ചിത്രത്തിലെ അഭിനയത്തിനാണ് ഇന്ദ്രന്‍സ് മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടത്. ഇന്ദന്‍സ് ആദ്യമായാണ് സംസ്ഥാനസര്‍ക്കാരിന്റെ പുരസ്കാരത്തിന് അര്‍ഹനാകുന്നത്. പാര്‍വതി ഇത് രണ്ടാം തവണയാണ് മികച്ച നടിക്കുള്ള പുരസ്കാരം സ്വന്തമാക്കുന്നത്.
മറ്റു അവാര്‍ഡുകള്‍ :
മികച്ച നടന്‍: ഇന്ദ്രന്‍സ്
മികച്ച നടി: പാര്‍വതി
മികച്ച കഥാചിത്രം: ഒറ്റമുറി വെളിച്ചം.
മികച്ച രണ്ടാമത്തെ കഥാചിത്രം: ഏദന്‍
മികച്ച സംവിധായകന്‍: ലിജോ ജോസ് പെല്ലിശ്ശേരി (ഇ മാ ഔ)
മികച്ച രണ്ടാമത്തെ കഥാചിത്രം: ഏദന്‍
മികച്ച ഗായകന്‍: ഷഹബാസ് അമന്‍
മികച്ച ഗായിക: സിതാര കൃഷ്ണകുമാര്‍
മികച്ച നവാഗത സംവിധായകന്‍: മഹേഷ് നാരായണന്‍
ജനപ്രിയ ചിത്രം: രക്ഷാധികാരി ബൈജു.