അദാനിയും കള്ളന്‍ എന്ന് സുബ്രഹ്മണ്യന്‍ സ്വാമി

പ്രശസ്ത വ്യവസായിയും നരേന്ദ്രമോദിയുടെ അടുപ്പക്കാരനുമായ ഗൗതം അദാനിക്ക് എതിരെ ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി രംഗത്ത്. പൊതുമേഖല ബാങ്കുകളില്‍ നിന്ന് വായ്പയെടുത്ത് തിരിച്ചടയ്ക്കാതെ മുങ്ങിനടക്കുന്നതില്‍ വിദഗ്ധനാണ് അദാനിയെന്ന് സ്വാമി പറയുന്നു. അദാനിയില്‍ നിന്ന് കിട്ടാനുള്ള കടത്തിന്റെ കണക്ക് പൊതുതാത്പര്യാര്‍ഥം ഇനിയെങ്കിലും പുറത്തുവിടണമെന്നും ട്വിറ്ററിലൂടെ അദ്ദേഹം ആവശ്യപ്പെട്ടു.

കിട്ടാക്കടത്തിന്റെ പേരില്‍ ആരും അദാനിയെ ചോദ്യം ചെയ്യുന്നില്ല. കേന്ദ്രവുമായി അടുത്തയാളാണെന്ന പ്രതീതീ സൃഷ് ടിക്കുന്നതിലൂടെ സര്‍ക്കാരിനും അദാനി മാനക്കേടുണ്ടാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സ്വാമിയുടെ ട്വീറ്റിന് പിന്നാലെ ബുധനാഴ്ച ഒറ്റദിവസം കൊണ്ട് അദാനി ഗ്രൂപ്പിന്റെ ഓഹരിമൂല്യത്തില്‍ നിന്ന് നഷ് ടമായത് 9000 കോടി രൂപയാണ്. നിലവില്‍ പണി നടക്കുന്ന വിഴിഞ്ഞം പോര്ട്ടിന്റെ കരാറുകാര്‍ ആണ് അദാനി.