വനിതാദിനത്തില്‍ ‘സ്ത്രീ’കളായി അണിഞ്ഞൊരുങ്ങി ആശംസയറിയിച്ച് പിഷാരടിയും ധര്‍മ്മജനും
മലയാളികള്‍ എന്നും ചിരിയോടെ മാത്രമോര്‍മിക്കുന്ന രണ്ട് താരങ്ങളാണ് ധര്‍മജനും,പിഷാരടിയും. ഇവര്‍ തമ്മിലുള്ള കോമ്പിനേഷന്‍ മലയാളികള്‍ക്ക് നിരവധി ചിരിമുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ചിട്ടുണ്ട്. എന്നാലിപ്പോള്‍ ഇതാ ഈ വനിതാ ദിനത്തിലും ചിരിയുടെ നിറം ചാര്‍ത്തി തന്നെയാണ് ഇരുവരും ആശംസകളുമായി എത്തിയിരിക്കുന്നത്.
സ്ത്രീ വേഷം കെട്ടിയ ഇവരുടെ പഴയ ചിത്രമാണ് വനിതാ ദിനത്തിന് ആശംസകള്‍ നേര്‍ന്നുകൊണ്ട് ഫെയ്സ്ബുക്കില്‍ പങ്കുവെച്ചത്. എന്തായാലും ഈ ആശംസയ്ക്ക് വലിയ സ്വീകാര്യതയാണ് സമൂഹമാധ്യമങ്ങളില്‍ ലഭിച്ചത്. 2006 ല്‍ ഒരു ടിവി പ്രോഗ്രാമിനുവേണ്ടി എടുത്ത ചിത്രമാണിത്.