ധോണിക്ക് കൂടുതല്‍ പ്രതിഫലം കൊടുക്കാനാകിലെന്ന് ബിസിസിഐ;കാരണം ഇത്
ബി.സി.സി.ഐ പുറത്തുവിട്ട പുതിയ വേതനപ്പട്ടികയില്‍ ഏറ്റവും ഉയര്‍ന്ന പ്രതിഫലം ലഭിക്കുന്ന എ പ്ലസ് കാറ്റഗറിയില്‍ നിന്നും മുന്‍ ഇന്ത്യന്‍ നായകന്‍ ധോണി ഒഴിവാക്കപ്പെട്ടിരുന്നു. ധോണി എ കാറ്റഗറിയിലാണ് ഉള്‍പ്പെട്ടിരിക്കുന്നത്. ധോണിയെ എ പ്ലസ് കാറ്റഗറിയില്‍ നിന്നും ഒഴിവാക്കിയതിനെതിരെ നിരവധി പ്രതിഷേധങ്ങളാണ് ഉയര്‍ന്നു വരുന്നത്.
പുതുക്കിയ കരാര്‍ പ്രകാരം 7 കോടി രൂപയാണ് എ പ്ലസ് കാറ്റഗറിയിലുള്ള താരത്തിന് ലഭിക്കുക. ഈ കാറ്റഗറിയില്‍ അഞ്ച് താരങ്ങളാണ് ഉള്‍പ്പെട്ടിരിക്കുന്നത്. ഇന്ത്യന്‍ നായകന്‍ വിരാട് കോഹ് ലി,രോഹിത് ശര്‍മ,ശിഖര്‍ ധവാന്‍,ഭുവനേശ്വര്‍ കുമാര്‍,ജസ്പ്രീത് ഭൂംറ എന്നിവര്‍.
ധോണിയെ ഏ പ്ലസ് കാറ്റഗറിയില്‍ ഉള്‍പ്പെടുത്താത്തിനേക്കുറിച്ച് ബി.സി.സി.ഐ നല്‍കുന്ന വിശദീകരണം ഇങ്ങനെയാണ്.’ ഇത് വെറുതെ ചിന്തിച്ചാല്‍ മനസ്സിലാക്കാന്‍ കഴിയുന്ന കാര്യമാണ്. കൂടുതല്‍ കളിക്കുന്നവര്‍ക്ക് കൂടുതല്‍ പ്രതിഫലം ലഭിക്കണം. എ പ്ലസ് കാറ്റഗറിയില്‍ ഉള്‍പ്പെട്ട അഞ്ച്പേരും 3 ഫോര്‍മാറ്റുകളിലും കളിക്കുന്നവരാണ്.ഇന്ത്യയുടെ അവിഭാജ്യ ഘടകമാണ് അവര്‍. സ്വാഭാവികമായും അവര്‍ കൂടുതല്‍ കളി കളിക്കുന്നുണ്ട് അതുകൊണ്ടുതന്നെ അവര്‍ കൂടുതല്‍ പ്രതിഫലം അര്‍ഹിക്കുന്നു’.