പുകയെന്നല്ല, കൂരിരുട്ടായാലും അടിക്കുമെന്നു പറഞ്ഞാല്‍ റോണോ ഗോളടിച്ചിരിക്കും; ഇരുട്ടത്ത് പന്ത് വലയിലെത്തിച്ച് റൊണാള്‍ഡോ: അമ്പരന്ന് ഫുട്ബോള്‍ ലോകം
പോര്‍ച്ചുഗലിന്റെ ഇതിഹാസ താരമായ ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ പേര് ഫുട്ബോള്‍ ലോകത്ത് ചര്‍ച്ച ചെയ്യാന്‍ തുടങ്ങിയിട്ട് നാളുകള്‍ ഒരുപാടായി. കളിക്കളത്തിലെ പ്രകടനം കൊണ്ട് എതിരാളികളുടെ വായടപ്പിക്കുന്ന റൊണാള്‍ഡോയുടെ ഹാര്‍ഡ് വര്‍ക്ക് എന്നും ചര്‍ച്ചാ വിഷയമാണ്. ഇപ്പോള്‍ റയല്‍ മാഡ്രിഡിന്റെ സൂപ്പര്‍ താരമായ റൊണാള്‍ഡോയുടെ അസാമാന്യ് ഫിനിഷിങ് പാടവത്തിന്റെ ബലത്തിലാണ് റയല്‍ മാഡ്രിഡ് യൂറോപ്പില്‍ കഴിഞ്ഞ രണ്ട് തവണ തുടര്‍ച്ചയായി ചാംപ്യന്‍മാരായത്.
ഇക്കഴിഞ്ഞ പിഎസ്ജിക്കെതിരായ രണ്ടാം പാദ ചാംപ്യന്‍സ് ലീഗ് മത്സരത്തിലും റൊണാള്‍ഡോയുടെ ഗോളടി മികവ് ലോകം കണ്ടു. പിഎസ്ജി അള്‍ട്രാസ് സ്റ്റേഡിയത്തില്‍ ഫ്ലെയര്‍ കത്തിച്ചതിന്റെ കനത്ത പുകയുടെ മൂടലിലാണ് റൊണാള്‍ഡോ ആദ്യ ഗോള്‍ നേടിയതെന്നത് ആരാധകര്‍ക്ക് അവിശ്വസനീയമായിരുന്നു.
ഇതുക്കും മേലെ അമ്പരപ്പിക്കുന്ന ഗോള്‍ നേട്ടമാണ് റൊണാള്‍ഡോ ഇപ്പോള്‍ നേടിയിരിക്കുന്നത്. സാഹചര്യങ്ങള്‍ക്കനുസരിച്ച് കാഴ്ചശക്തി ക്രമപ്പെടുത്താനുള്ള കഴിവുകളെപ്പറ്റി ശാസ്ത്രീയമായി പഠിക്കുന്നതിനു വേണ്ടി കൂടിയാണ് വീഡിയോയിലാണ് റൊണാള്‍ഡോ നേടുന്ന അസാമാന്യ ഗോളുകള്‍ കണ്ട് ലോകം അമ്പരന്നിരിക്കുന്നത്. 2011ല്‍ പുറത്തിറങ്ങിയ വീഡിയോ ആണെങ്കിലും റൊണാള്‍ഡോയുടെ ഗോളടി മികവാണ് ഇത് വ്യക്തമാക്കുന്നത്.
ബോളും പോസ്റ്റും തമ്മിലുള്ള അകലും കെമിസ്ട്രിയും കൃത്യമായി മനസിലാക്കിയാണ് റൊണാള്‍ഡോ ഈ വീഡിയോയില്‍ ഓരോ ഗോളും നേടുന്നത്. ലൈറ്റില്ലാതെ എങ്ങിനെ പന്ത് ടച്ച് ചെയ്യും എന്നൊന്നും പറയരുത്. റൊണാള്‍ഡോ അത് കാണിച്ചു തരും.