ഭീമന്‍ തൂണ്‍ ഓടിക്കൊണ്ടിരുന്ന ബസിന് മുകളില്‍ വീണു, ബസ് രണ്ടു കഷ്ണമായി-വീഡിയോ

ചൈനയെ വിറപ്പിച്ച കൊടുങ്കാറ്റില്‍ നിരവധി നാഷനഷ്ട്ടങ്ങളാണുണ്ടായത്. അതുകൊണ്ടുതന്നെ ചൈനയില്‍ നിന്ന് പുറത്തു വരുന്ന ഭീകര ദൃശ്യങ്ങള്‍ പലതും ഞെട്ടലുണ്ടാക്കുന്നതാണ്. അതിന്റെ തുടര്‍ച്ചയെന്നോണം ഞെട്ടിക്കുന്ന മറ്റൊരു വിഡിയോ കൂടി സമൂഹ മാധ്യമങ്ങളില്‍ വൈറലാവുകയാണ്.


ഒരു ബഹുനില കെട്ടിടത്തിന്റെ ഭീമന്‍ തൂണ്‍ ഓടിക്കൊണ്ടിരിക്കുന്ന ബസിന്റെ മുകളില്‍ തകര്‍ന്ന് വീഴുന്നതാണ് വിഡിയോ. സമീപത്തുള്ള കെട്ടിടത്തിന്റെ സിസിടിവി ക്യാമറയിലാണ് ദൃശ്യങ്ങള്‍ പതിഞ്ഞത്. വീഴ്ചയുടെ ആഘാതത്തില്‍ തൂണ്‍ ഒടിയുകയും ബസിന് കാര്യമായ കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തു. ബസിന്റെ ഉള്ളില്‍ നിന്നുള്ള ദൃശ്യമാണ് ഏറ്റവും ഭീകരം. ബസിനെ ഒരു വാള്‍കൊണ്ട് വെട്ടി മുറിക്കുന്നതുപോലെയാണ് തോന്നുക.അപകടം നടക്കുന്ന സമയത്ത് ബസില്‍ അധികം ആളുകളൊന്നുമില്ലാത്തതിനാല്‍ വലിയ ദുരന്തം ഒഴിവായി.